ഉപേക്ഷിക്കപ്പെട്ട നായകള്‍ക്കായുള്ള സംരക്ഷണ കേന്ദ്രത്തിലെ നായകളെ വിഷം കൊടുത്ത്‌ കൊന്നതായി പരാതി,അയല്‍വാസിക്കെതിരെ നടന്‍ അക്ഷയ്‌

Summary

ഉപേക്ഷിക്കപ്പെട്ട നായകളെ സംരക്ഷിക്കുന്ന ബാര്‍ക്‌ സ്‌പേസ്‌ എന്ന ഷെല്‍ട്ടര്‍ ഹോമിലെ നായകളെ അയല്‍വാസി വിഷം കൊടുത്ത്‌ കൊന്നതായി പരാതി. നടന്‍ അക്ഷയ്‌ രാധാകൃഷ്‌ണനാണ്‌ ചാലക്കുടി ആനന്ദപുരത്ത് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് നടത്തുന്ന ഷെൽട്ടറിലെ പട്ടികളെ അയൽവാസി വിഷം കൊടുത്ത് കൊന്നതായി പരാതി ഉന്നയിച്ചിരിക്കുന്നത്. പലതവണ കാലുവെട്ടുമെന്ന് അയൽവാസി ഭീഷണിപ്പെടുത്തിയെന്നും ഇവർ ആരോപിക്കുന്നു. രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് നായകളുടെ പോസ്റ്റ്മോർട്ടം വൈകിപ്പിക്കാൻ അയൽവാസി ശ്രമിച്ചെന്നും അക്ഷയ്.

അക്ഷയും സുഹൃത്ത് സായ് കൃഷ്ണയും ഇബ്ലുവും ചേർന്നാണ് രണ്ട് വർഷമായി ബാർക് സ്പേസ് എന്ന പേരിൽ ഉപേക്ഷിക്കതും, പരുക്കേറ്റ നിലയിൽ കണ്ടെത്തുന്നതുമായ നായകൾക്കായി റെസ്ക്യു ഷെൽട്ടർ നടത്തുന്നത്. 20 നായകളായി ഇവിടെ ഉണ്ടായിരുന്നത്. മൂന്ന് നായകളെ വിഷം കൊടുത്ത് കൊന്നതായും രണ്ട് പേരെ കാണാനില്ലെന്നുമാണ് പരാതി.

Related Stories

No stories found.
The Cue
www.thecue.in