യുഎഇയില്‍ ഇന്ധനവില കൂടി

യുഎഇയില്‍ ഇന്ധനവില കൂടി
Published on

യുഎഇയില്‍ ഇന്ധനവില കൂടി. നവംബർ മാസത്തേക്കുളള ഇന്ധനവിലയിലാണ് വർദ്ധനവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് മാസം ഇന്ധന വിലയില്‍ കുറവുണ്ടായിരുന്നു. നവംബറില്‍ ലിറ്ററില്‍ 30 ഫില്‍സിന്‍റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

സൂപ്പർ 98 പെട്രോള്‍ ലിറ്ററിന് 3 ദിർഹം 32 ഫില്‍സാണ് നിരക്ക്. ഒക്ടോബറില്‍ ഇത് 3 ദിർഹം 03 ഫില്‍സായിരുന്നു. സ്പെഷല്‍ 95 പെട്രോള്‍ ലിറ്ററിന് 3 ദിർഹം 20 ഫില്‍സാണ് നിരക്ക്. ഒക്ടോബറില്‍ ഇത് 2 ദിർഹം 92 ഫില്‍സായിരുന്നു. ഇ പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 3 ദിർഹം 13 ഫില്‍സായി. ഒക്ടോബറില്‍ ഇത് 2 ദിർഹം 85 ഫില്‍സായിരുന്നു. ഡീസല്‍ വിലയിലും വർദ്ധനവുണ്ടായിട്ടുണ്ട്. ലിറ്റിന് 4 ദിർഹം 01 ഫില്‍സായി. നേരത്തെ ഇത് 3 ദിർഹം 76 ഫില്‍സായിരുന്നു.

logo
The Cue
www.thecue.in