

യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് വിവിധ എമിറേറ്റുകളില്‍ രക്തദാനക്യാംപുകള്‍ നടത്തി ബ്ലഡ് ഡോണേഴ്സ് കേരള. ദുബായ് കുവൈത്ത് ആശുപത്രി, കരാമ എഡിസിബി മെട്രോ സ്റ്റേഷന്‍, ദുബായ് ഡിഎച്ച്എ, റാസല്‍ഖൈമ ഐആർസി, അലൈന്‍ കുവൈത്താത്ത് ലുലു, അബുദബി മുസഫ സഫീർമാള്‍, ദുബായ് ഡിഎച്ച്എ ഹെല്‍ത്ത് അതോറിറ്റി എന്നിവിടങ്ങളിലാണ് ക്യാംപ് നടന്നത്. 500 ലധികം പേർ ക്യാംപുകളില്‍ പങ്കെടുത്ത് രക്തം ദാനം ചെയ്തു.
രക്‌തദാനം ജീവ ദാനം എന്ന മഹത് വാക്യം ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന സംഘടനയാണ് ബിഡികെ യുഎഇ. 2014 മുതല്‍ എല്ലാ വർഷവും 100 രക്തദാന ക്യാംപ് സംഘടിപ്പിക്കുന്നുണ്ട് ബിഡികെ. ആശുപത്രികളില്‍ നിന്ന് രക്തം,പ്ലേറ്റ്ലൈറ്റ് ആവശ്യമുണ്ടെന്ന് അറിയുമ്പോള്‍ പരമാവധി ദാതാക്കളെ എത്തിക്കാന്‍ ശ്രമിക്കാറുണ്ടെന്ന് ബിഡികെ യുഎഇ പ്രസിഡന്‍റ് പ്രയാഗ് പേരാമ്പ്ര പറഞ്ഞു.