ഭക്ഷ്യ ലഭ്യതയും വിലസ്ഥിരതയും ഉറപ്പുവരുത്താന്‍ വിപണി സന്ദർശനം നടത്തി യുഎഇ മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി

ഭക്ഷ്യ ലഭ്യതയും വിലസ്ഥിരതയും ഉറപ്പുവരുത്താന്‍ വിപണി സന്ദർശനം നടത്തി
യുഎഇ മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി
Published on

യുഎഇയിലെ വിപണികളിൽ ഭക്ഷ്യസാധനങ്ങളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്തുന്നതിനായി യുഎഇ സാമ്പത്തിക-ടൂറിസം വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഷാർജ സെൻട്രൽ മാളിലെ ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ചു. നിത്യോപയോഗ സാധനങ്ങളുടെ സ്റ്റോക്കും വിതരണ ശൃംഖലയുടെ പ്രവർത്തനങ്ങളും അദ്ദേഹം നേരിട്ട് വിലയിരുത്തി. ലുലുവിലെ ഭക്ഷ്യോൽപന്നങ്ങളുടെ കൃത്യമായ ലഭ്യതയിലും വില സ്ഥിരതയിലും ചെയർമാൻ എം എ യൂസഫലിയെ മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി സംതൃപ്തി അറിയിച്ചു.

വിപണിയിൽ ഉൽപന്നങ്ങളുടെ സുഗമമായ ലഭ്യത ഉറപ്പാക്കാൻ ലുലു ഗ്രൂപ്പ് സ്വീകരിച്ചിട്ടുള്ള മുൻകരുതലുകളെക്കുറിച്ച് എം എ യൂസഫലി മന്ത്രിയോട് വ്യക്തമാക്കി. ആഗോള വിപണികളിൽ നിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ അടക്കം അവശ്യസാധനങ്ങൾ എത്തിച്ച് കൃത്യമായ വിതരണവും വില സ്ഥിരതയും ലുലു ഉറപ്പാക്കുന്നുണ്ടെന്ന് അദ്ദേഹം ഉന്നതതല സംഘത്തെ അറിയിച്ചു.

ഭക്ഷ്യോൽപന്നങ്ങളുടെ വിപുലമായ ശേഖരം ഉറപ്പാക്കാൻ ലുലു സ്വീകരിക്കുന്ന പ്രവർത്തനങ്ങളെ മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി അഭിനന്ദിച്ചു. ലുലുവിന്‍റെ പ്രവർത്തനങ്ങൾക്ക് മന്ത്രാലയം എല്ലാവിധ പിന്തുണയും ഉറപ്പ് നൽകി.

Related Stories

No stories found.
logo
The Cue
www.thecue.in