13 കാരി ഫാത്തിമ അബ്ദുള്‍ അസീസിന്‍റെ റെവൊലൂഷന്‍,ദ ലൈറ്റ് ഓഫ് നുറോവിയ പ്രകാശിതമായി

13 കാരി ഫാത്തിമ അബ്ദുള്‍ അസീസിന്‍റെ  റെവൊലൂഷന്‍,ദ ലൈറ്റ് ഓഫ് നുറോവിയ പ്രകാശിതമായി
Published on

ഷാർജ പുസ്തകോത്സവത്തില്‍ പുസ്തകം പ്രകാശനം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കുട്ടി എഴുത്തുകാരി ഫാത്തിമ അസീസ്. 13 വയസുകാരിയായ ഫാത്തിമ അബ്ദുള്‍ അസീസിന്‍റെ റെവൊലൂഷന്‍,ദ ലൈറ്റ് ഓഫ് നുറോവിയയാണ് പുസ്തകോത്സവത്തില്‍ പ്രകാശിതമായത്. പിതാവാണ് എഴുത്തിലെ ആദ്യ പ്രോത്സാഹനം. മാതാപിതാക്കളുടെയും അധ്യാപകരുടെയും സുഹൃത്തുക്കളുടെയുമെല്ലാം പിന്തുണ എഴുത്തില്‍ സഹായകരമായി. എഴുത്ത് തുടരുമെന്നും ഫാത്തിമ പറഞ്ഞു. നേരത്തെ പഠനത്തിനും പാഠ്യേതരമികവിനുമുളള ഷാർജ അവാർഡ് ഫോർ എഡ്യുക്കേഷണല്‍ എക്സലന്‍സ് പുരസ്കാരവും സ്വന്തമാക്കിയിരുന്നു. ഡെല്‍ഹി പ്രൈവറ്റ് സ്കൂള്‍ ഷാ‍ർജയിലാണ് ഫാത്തിമ പഠിക്കുന്നത്. ലേണേഴ്സ് സർക്കിളിന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ റൈറ്റത്തോണ്‍ 4.0 യില്‍ മൂന്നാം സ്ഥാനം ഫാത്തിമയുടെ പുസ്തകം സ്വന്തമായക്കിയിരുന്നു. മധ്യപൂർവ്വദേശ മേഖലയില്‍ നിന്ന് 1500 ലധികം കുട്ടികള്‍ പങ്കെടുത്ത റൈറ്റത്തോണ്‍4.0 യില്‍ റാസല്‍ഖൈമയില്‍ നിന്നുളള പത്ത് വയസുകാരന്‍ ഷോണ്‍ സക്കറിയ ആന്‍റണിയാണ് വിജയിയായത്.

300 ആശയങ്ങള്‍, 300 പുസ്തകങ്ങള്‍ ലേണേഴ്സ് സർക്കിളിന്‍റെ പുസ്തകങ്ങള്‍ പ്രകാശിതമായി

ഏഴുമുതല്‍ പതിനെട്ട് വയസുവരെയുളള കുട്ടികളുടെ സർഗ്ഗഭാവനകള്‍ ക്രോഡീകരിച്ച് ലേണേഴ്സ് സർക്കിള്‍ പുസ്തകമാക്കിയിരുന്നു. ഷാർജ പുസ്തകോത്സവത്തില്‍ കുട്ടികളുടെ പുസ്തങ്ങള്‍ പ്രകാശനം ചെയ്യുകയും ചെയ്തു.. കഥാസമാഹാരങ്ങളും, സാഹസിക കഥകളും മുതല്‍ സയന്‍സ് നോവലുകള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്..കുട്ടികൾക്കായി പാഠ്യേതര കോഴ്‌സുകൾ പഠിപ്പിക്കുന്ന എഡ്‌ടെക് പ്ലാറ്റ്‌ഫോമാണ് ലേണേഴ്‌സ് സർക്കിൾ.208 എഴുത്തുകാരുടെ സൃഷ്ടികള്‍ ഉള്‍ക്കൊളളുന്ന പോയിട്രോണികയും 33 കുട്ടികളുടെ ചെറുകഥകള്‍ ഉള്‍പ്പെടുന്ന ഡ്രീംസ് ബിറ്റ്വീന്‍ പേജസും ഇതില്‍ ഉള്‍പ്പടുന്നു. 70 കുട്ടികള്‍ സ്വന്തമായി പുസ്തകം പ്രസിദ്ധീകരിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in