രാജ്യവ്യാപകമായി യുഎഇ പതാക ഉയർത്താൻ ആഹ്വാനം; ഐക്യത്തിന്‍റെയും അഭിമാനത്തിന്‍റെയും സന്ദേശവുമായി ദുബായ് ഭരണാധികാരി

രാജ്യവ്യാപകമായി യുഎഇ പതാക ഉയർത്താൻ ആഹ്വാനം; ഐക്യത്തിന്‍റെയും അഭിമാനത്തിന്‍റെയും സന്ദേശവുമായി ദുബായ് ഭരണാധികാരി
Published on

രാജ്യത്ത് അടുത്തിടെ ഉണ്ടായ പ്രതിസന്ധികളെ ഐക്യത്തോടെ അതിജീവിച്ചതിന്‍റെ അടയാളമായി വീടുകളിലും സ്ഥാപനങ്ങളിലും യുഎഇ ദേശീയ പതാക ഉയർത്താൻ ആഹ്വാനം ചെയ്ത് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥന നടത്തിയത്.

രാജ്യത്തിന്‍റെ ശക്തിയുടെയും അഭിമാനത്തിന്‍റെയും പ്രതീകമാണ് ദേശീയ പതാകയെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രതിസന്ധികൾക്ക് പിന്നാലെ യുഎഇ കൂടുതൽ കരുത്തോടെയും ഐക്യത്തോടെയും മുന്നേറുകയാണെന്നും, രാജ്യത്തിന്‍റെ സ്വത്വവും ഐക്യദാർഢ്യവും പ്രകടിപ്പിക്കാൻ എല്ലാവരും പതാക ഉയർത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തോടും പ്രസിഡന്‍റിനോടും സായുധ സേനയോടും ജനങ്ങൾക്ക് ഉള്ള അഭിമാനം ശ്രദ്ധേയമാണെന്നും, ശക്തമായ സമ്പദ്‌വ്യവസ്ഥയും കഠിനാധ്വാനികളായ ജനതയുമാണ് യുഎഇയുടെ അടിസ്ഥാനശക്തിയെന്നും ഷെയ്ഖ് മുഹമ്മദ് കുറിച്ചു. എല്ലാ കെട്ടിടങ്ങളിലും വീടുകളിലും പതാക ഉയർത്തുന്നത് രാജ്യത്തോടുള്ള വിശ്വസ്തതയുടെ അടയാളമാണെന്നും, യുഎഇയുടെ തുടർച്ചയായ സമൃദ്ധിക്കായി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

logo
The Cue
www.thecue.in