ദുബായിൽ നൃത്ത വിദ്യാലയവുമായി നടി രചന നാരായണൻകുട്ടി

ദുബായിൽ നൃത്ത വിദ്യാലയവുമായി നടി  രചന നാരായണൻകുട്ടി
Published on: 

നടിയും നർത്തകിയും അധ്യാപികയുമായ രചന നാരായണന്‍ കുട്ടി ദുബായില്‍ നൃത്ത വിദ്യാലയം ആരംഭിക്കുന്നു. യുഎഇ സർക്കാരിന്‍റെ ഗോള്‍ഡന്‍ വിസ സ്വീകരിച്ച ശേഷം സംസാരിക്കവെയാണ് രചന ഇക്കാര്യം അറിയിച്ചത്.

ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നുമാണ് രചന യുഎഇ ഗോൾഡൻ വിസ ഏറ്റുവാങ്ങിയത്. നേരത്തെ മലയാളത്തില്‍ ഉൾപ്പെടെ നിരവധി ചലച്ചിത്ര താരങ്ങൾക്ക് ദുബായിലെ ഇസിഎച്ച് ഡിജിറ്റൽ മുഖേനെ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.

logo
The Cue
www.thecue.in