വയനാട് ദുരന്തം: സഹായധനം നല്കി പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്‍

വയനാട് ദുരന്തം: സഹായധനം നല്കി പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്‍
Published on

പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻെറ(PEXA- UAE) നേതൃത്വത്തിൽ “വയനാടിനായി കൈകോർക്കാം “എന്ന ലക്ഷ്യവുമായി അംഗങ്ങളിൽ നിന്നും സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. 2,10,000 രൂപയാണ് കൈമാറിയത്.

അസോസിയേഷൻ വൈസ് പ്രസിഡന്‍റ് സുൽഫിക്കറിന്‍റെ നേതൃത്വത്തിൽ, അസോസിയേഷന്‍ പ്രതിനിധികൾ മുഖ്യമന്ത്രി പിണറായി വിജയനെ തിരുവനന്തപുരത്ത് സന്ദർശിച്ച് ചെക്ക് കൈമാറി. ഉദ്യമത്തില്‍ പിന്തുണ നല്‍കിയ കോന്നി എം.എൽ.എ ജനീഷ് കുമാറിന് അസോസിയഷന്‍ നന്ദി രേഖപ്പെടുത്തി. സമൂഹത്തിനായി കൂടുതൽ പ്രതിബദ്ധതയോടെ ഇനിയും അസോസിയേഷന്‍ പ്രവർത്തിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

logo
The Cue
www.thecue.in