മ്മടെ തൃശൂർ പൂരം ഡിസംബർ 2ന്, അരങ്ങേറുന്നത് മ്മടെ പൂരത്തിന്‍റെ ആറാം പതിപ്പ്

 മ്മടെ തൃശൂർ പൂരം ഡിസംബർ 2ന്, അരങ്ങേറുന്നത് മ്മടെ പൂരത്തിന്‍റെ ആറാം പതിപ്പ്
Published on

മ്മടെ തൃശൂർ പൂരം ഡിസംബർ 2 ന് ദുബായ് എത്തിസലാത്ത് അക്കാദമിയില്‍ നടക്കും. പൂരത്തിന്‍റെ ആറാം പതിപ്പാണ് ഇത്തവണത്തേത്. മ്മടെ തൃശൂരിന്‍റെ വാർഷിക പൊതുയോഗവും, പുതിയ സംഘടനാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും പൂർത്തിയായി. അനൂപ് അനിൽ ദേവനെ പ്രസിഡന്‍റായും, സുനിൽ ആലുങ്ങലിനെ ജനറൽ സെക്രട്ടറിയായും രശ്മി രാജേഷിനെ ട്രഷററായും തിരഞ്ഞെടുത്തു.

സഹ ഭാരവാഹികളായി സജിത് ശ്രീധരൻ (സീനിയർ വൈസ് പ്രസിഡന്‍റ്), ഷെഹീർ അബ്‌ദുറഹ്‌മാൻ, ഷാജു പഴയാറ്റിൽ ( വൈസ് പ്രസിഡന്‍റുമാർ) അസി ചന്ദ്രൻ, സുധീഷ്, അനിൽ അരങ്ങത്ത് ( ജോയിന്‍റ് സെക്രട്ടറിമാർ), സന്ദീപ് മണപറമ്പിൽ, ദിൽജിത് സുരേഷ്, ബിനൽ ബാലൻ ( ജോയിന്‍റ് ട്രഷറർ മാർ) മനീഷ്, വിഷ്ണു (ആർട്സ് സെക്രട്ടറി), ബിജു ഭാസ്കർ (സ്പോർട്സ് സെക്രട്ടറി), അഡ്വ. ബക്കർ അലി (ലീഗൽ അഡ്വൈസർ) എന്നിവരെയും തിരഞ്ഞെടുത്തു.

ദുബായ് മാർക്കോപ്പോളോ ഹോട്ടലിൽ വെച്ചുനടന്ന പൊതുയോഗത്തിൽ അനൂപ് അധ്യക്ഷനായി.രശ്മി, സാജിത് എന്നിവർ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഇക്യുറ്റി പ്ലസ് സിഇഒ സുനിൽ കാഞ്ചൻ ചടങ്ങിൽ അതിഥിയായി. 2025-2026 പ്രവർത്തന കാലയളവിലേക്കുള്ള 45 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും, ഭാരവാഹികളെയും തിരഞ്ഞെടുത്തു. ആറിന്‍റെ ആറാട്ട് പൂരം 2025 ന്‍റെ ആദ്യ പോസ്റ്റർ പ്രകാശനം മ്മടെ തൃശൂർ ഭാരവാഹികളായ അനൂപ് അനിൽ ദേവൻ, സുനിൽ ആലുങ്ങൽ, രശ്മി രാജേഷ്, സാജിദ്, ഷഹീർ, അസി ചന്ദ്രൻ, സുനിൽ കാഞ്ചൻ എന്നിവർക്കൊപ്പം മ്മടെ തൃശൂർ മറ്റു ഭാരവാഹികളും ചേർന്ന് നിർവഹിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in