മുഖ്യമന്ത്രി യുഎഇയിലെത്തി

മുഖ്യമന്ത്രി യുഎഇയിലെത്തി
Published on

രണ്ടു ദിവസത്തെ യുഎഇ സന്ദര്‍ശനത്തിന്‍റെ ഭാ​ഗമായി മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബിയിലെത്തി. ശനിയാഴ്ച പുലര്‍ച്ചയോടെയാണ് അദ്ദേഹം അബുദാബിയില്‍ എത്തിയത്. അല്‍ ബത്തീന്‍ വിമാനത്താവളത്തില്‍ യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തൽ, ലോക കേരള സഭാംഗങ്ങൾ തുടങ്ങിയവർ മുഖ്യമന്ത്രിയെ സ്വീകരിച്ചു.

ശനിയും ഞായറും മുഖ്യമന്ത്രി യുഎഇയിൽ പ്രവാസികളുമായി സംവദിക്കും. ഞായറാഴ്‌ച അബുദാബി സിറ്റി ഗോൾഫ് ക്ലബ്ബിൽ നടക്കുന്ന ‘മലയാളോത്സവ’ത്തിലും അദ്ദേഹം പങ്കെടുക്കും. ബഹ്റൈൻ, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങളിലെ സന്ദർശനം പൂർത്തീകരിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in