ജയറാം മുഖ്യാതിഥി, ഓണപ്പൂരം സെപ്റ്റംബർ 14 ന് ഷാർജ എക്സ്പോ സെന്‍ററില്‍ നടക്കും

ജയറാം മുഖ്യാതിഥി, ഓണപ്പൂരം സെപ്റ്റംബർ 14 ന് ഷാർജ എക്സ്പോ സെന്‍ററില്‍ നടക്കും

Published on

ഇന്‍റർനാഷണല്‍ പ്രൊമോട്ടേഴ്സ് അസോസിയേഷന്‍റെ ഓണാഘോഷം ഓണപ്പൂരം സെപ്റ്റംബർ 14 ന് ഷാർജ എക്സ്പോ സെന്‍ററില്‍ നടക്കും. നടന്‍ ജയറാം മുഖ്യാതിഥിയായി പങ്കെടുക്കുന്ന മോംസ് ആന്‍റ് വൈവ്സ് ഐ.പി.എ. ഓണപ്പൂരത്തില്‍ നരേഷ് അയ്യർ, ഹനാൻ ഷാ, ഡാൻസർ റംസാൻ തുടങ്ങിയവർ പങ്കെടുക്കും. ആർ.ജെ മിഥുൻ രമേശും ബ്ലോഗർ ലക്ഷ്മി മിഥുനും കലാപരിപാടികളില്‍ പങ്കുചേരും.കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ ചെയർമാൻ ഡോ. സി.ജെ. റോയ് അടക്കമുള്ളവരും ആഘോഷത്തിനെത്തുമെന്ന് ഐപിഎ പ്രതിനിധികള്‍ അറിയിച്ചു.

ഉച്ചയ്ക്ക് 3 മണിക്ക് ശേഷം ആരംഭിക്കുന്ന സാംസ്കാരിക പരിപാടികളോടെയാണ് ഓണപ്പൂരത്തിന്‍റെ പ്രധാന ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. നടൻ ജയറാമിന്‍റെ വാദ്യമേളത്തോടെയാകും ആഘോഷ പരിപാടികൾ ആരംഭിക്കുക. യു. പ്രവാസി മലയാളികളുട ജീവിതത്തോട് ചേർന്ന് പ്രവർത്തിക്കുന്ന ഐപിഎ എന്ന കൂട്ടായ്മ ഓരോ വർഷവും ഓണാഘോഷങ്ങൾ പ്രത്യേകമായി സംഘടിപ്പിക്കാറുണ്ട്. ഐ.പി.എ. ഫൗണ്ടർ ഫൈസൽ (മലബാർ ഗോൾഡ്), ചെയർമാൻ റിയാസ് കിൽട്ടൻ, വൈസ് ചെയർമാൻ അയൂബ് കല്ലട,ജനറൽ കൺവീനർ യൂനസ് തണൽ,പ്രോഗ്രാം കൺവീനർ ബിബി ജോൺ എന്നിവർ വാർത്താസമ്മേളത്തില്‍ സംബന്ധിച്ചു. പരിപാടിയുടെ ടിക്കറ്റുകള്‍ പ്ലാറ്റിനംലിസ്റ്റില്‍ ലഭ്യമാണ്.

logo
The Cue
www.thecue.in