നിശ്ചയദാർഢ്യക്കാർക്കായുളള അക്കാദമി ഷാർജയില്‍ പ്രവർത്തനം ആരംഭിച്ചു

നിശ്ചയദാർഢ്യക്കാർക്കായുളള അക്കാദമി ഷാർജയില്‍ പ്രവർത്തനം ആരംഭിച്ചു
Published on

നിശ്ചയദാർഢ്യക്കാരായ കുട്ടികള്‍ക്കായുളള അക്കാദമി ഷാർജയില്‍ പ്രവർത്തനം ആരംഭിച്ചു. എ​ച്ച്.​കെ ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂഷന്‍സിന്‍റെ കീഴിലാണ് എ​ച്ച്.​കെ ബ്രി​ഡ്ജ് എ​ജു​ക്കേ​ഷ​ൻ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. പ​ഠ​ന​ബു​ദ്ധി​മു​ട്ടു​ക​ൾ, ശ്ര​ദ്ധാ​പ​രി​മി​തി​ക​ൾ, മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ എ​ന്നി​വ മൂ​ലം സാധാരണ സ്കൂളുകളില്‍ പഠനം ബുദ്ധിമുട്ടാകുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയെന്നുളള ലക്ഷ്യത്തോടെയാണ് ഹരീഷ് കണ്ണന്‍റെ നേതൃത്വത്തില്‍ എ​ച്ച്.​കെ ഗ്രൂ​പ്പ്​ ഓ​ഫ്​ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ തുടങ്ങുന്നത്. ഇ​ത്ത​രം വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ക്കാ​ദ​മി​ക​വും നൈ​പു​ണ്യ​പ​ര​വു​മാ​യ സ​മ​ഗ്ര വി​ക​സ​ന​മാ​ണ് അ​ക്കാ​ദ​മി​യു​ടെ ല​ക്ഷ്യം.

ന​വം​ബ​ർ 22ന്​ ​ന​ട​ന്ന ച​ട​ങ്ങി​ൽ ല​യ​ൺ​സ് ക്ല​ബ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ മി​ഡി​ൽ ഈ​സ്റ്റി​ന്‍റെ ഡി​സ്ട്രി​ക്റ്റ് ഗ​വ​ർ​ണ​ർ ലൈ​യ​ൺ അ​ഗ​സ്റ്റോ ഡീ ​പി​യെ​ട്രോ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ശി​ശു​രോ​ഗ​വി​ദ​ഗ്​​ധ​നും ആ​ന്‍റ​ണി മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ഡെ​യി​സ് ആ​ന്‍റ​ണി ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. എ​ച്ച്.​കെ ബ്രി​ഡ്ജ് എ​ജു​ക്കേ​ഷ​ൻ അ​ക്കാ​ദ​മി​യു​ടെ ആ​ദ്യ നി​യ​മ​നം മു​ഹ​മ്മ​ദ് താ​ഹ മ​സൂ​ദി​ന് അ​ദ്ദേ​ഹം ച​ട​ങ്ങി​ൽ കൈ​മാ​റി. എ​ച്ച്.​കെ ഗ്രൂ​പ്പ്​ ഓ​ഫ്​ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സി​ന്‍റെ ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗ​ങ്ങ​ളാ​യ സ​ന്തോ​ഷ് കു​മാ​ർ കെ​ട്ട​ത്ത്, സു​നി​ൽ ഗം​ഗാ​ധ​ര​ൻ, മോ​ഹ​ന​ച​ന്ദ്ര​ൻ മേ​നോ​ൻ, ശോ​ഭ മോ​ഹ​ൻ, ജോ​സ​ഫ് തോ​മ​സ്, വി​ജ​യ മാ​ധ​വ​ൻ, ടി.​എ​ൻ. കൃ​ഷ്ണ​കു​മാ​ർ, എ​സ്.​എ​ഫ്.​ ഇ​ഗ്നേ​ഷ്യ​സ് എ​ന്നി​വ​രും സാ​മൂ​ഹി​ക, സാം​സ്കാ​രി​ക മേ​ഖ​ല​യി​ലുളളവരും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഓ​പ​ൺ സ്കൂ​ളി​ങ്​ അ​ടി​സ്ഥാ​ന​മാ​ക്കി​യ പാ​ഠ്യ​പ​ദ്ധ​തി​യാ​ണ് പി​ന്തു​ട​രു​ന്ന​ത്. 10, 12 ക്ലാ​സ് യോ​ഗ്യ​ത നേ​ടാ​നു​മു​ള്ള സൗ​ക​ര്യം ഇ​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കു​ന്നു. ഓ​രോ വി​ദ്യാ​ർ​ഥി​ക്കും ​ഐ.​ഇ.​പി അ​ടി​സ്ഥാ​ന​മാ​ക്കി കു​റ​ഞ്ഞ അ​ധ്യാ​പ​ക​വി​ദ്യാ​ർ​ഥി അ​നു​പാ​ത​ത്തി​ൽ വ്യ​ക്തി​ഗ​ത പ​ഠ​നാ​നു​ഭ​വം ന​ൽ​കു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ നേ​രി​ടു​ന്ന പ​ഠ​ന വ്യ​വ​ഹാ​ര, ഭാ​വ​നാ​ത്മ​ക വെ​ല്ലു​വി​ളി​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ തെ​റ​പ്പി​സ്റ്റു​ക​ളും അ​ധ്യാ​പ​ക​രും ഒ​ന്നി​ച്ചാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്, ഇ​ത് പ​ഠ​ന​പ്ര​ക്രി​യ​യെ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സൗ​മ്യ ഹ​രീ​ഷ്, സ​ന്തോ​ഷ്​ കേ​ട്ട​ത്ത്, ടി.​എ​ൻ. കൃ​ഷ്ണ​കു​മാ​ർ, വി.​എ​സ്. ബി​ജു​കു​മാ​ർ എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in