ഹല കാസ്രോഡ് ഗ്രാന്‍ഡ് ഫെസ്റ്റ് 2025 ഒക്ടോബർ 26 ന്

ഹല കാസ്രോഡ് ഗ്രാന്‍ഡ് ഫെസ്റ്റ് 2025  ഒക്ടോബർ 26 ന്
Published on

പ്രവാസി മഹോത്സവം ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് 2025 ദുബായ് ഇത്തിസലാത്ത് അക്കാദമിയില്‍ ഒക്ടോബർ 26 ന് നടക്കും. ഉച്ചക്ക് 12 മണി മുതൽ രാത്രി 11 മണി വരെ നീണ്ടുനില്‍ക്കുന്ന ഫെസ്റ്റില്‍ 1500 ത്തോളം പേർ സംബന്ധിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ഷിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എം.പി., പത്മശ്രീ എം.എ. യൂസഫ് അലി, ഇ.ടി. മുഹമ്മദ് ബഷീർ എം.പി, പി വി അബ്ദുൽ വഹാബ്‌ എം പി തുടങ്ങി നിരവധി പേർ അതിഥികളായി എത്തും. ബിസിനസ് രംഗത്ത് നേട്ടങ്ങള്‍ കൈവരിച്ച കാസർകോഡ് സ്വദേശി ജനാബ് ഖാദർ തെരുവത്തിന് ലെഗസി ലെജൻഡ് അവാർഡും തന്‍റെ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ ജനാബ് ഷംസുദ്ധീൻ ബിൻ മുഹിയുദ്ധീന് യൂണിറ്റി അംബാസിഡർ അവാർഡും ദുബായ് കെ.എം.സി.സി ജനറൽ സെക്രട്ടറി ജനാബ് യഹ്‌യ തളങ്കരയ്ക്ക് ഹ്യൂമാനിറ്റി ക്രൗണ്‍ അവാർഡും നല്‍കി ആദരിക്കും.

കൾച്ചറൽ ഹാർമണി, ഫുഡ് സ്ട്രീറ്റ്, ലൈവ് മ്യൂസിക്കൽ കൺസേർട്ട്, കാസർഗോഡിന്‍റെ തനത് സംസ്കാരം വിളിച്ചോതുന്ന നാടൻ കലകൾ, അവാർഡ് നൈറ്റ്,അറബ് ഫ്യൂഷൻ പ്രോഗ്രാമുകൾ, മാജിക്കൽ മൊമെന്‍റ്, ഗെയിംസ് അറീന,മെഹന്തി ഡിസൈൻ മത്സരം, കിച്ചൺ ക്യൂൻ, മെഡിക്കൽ ഡ്രൈവ് തുടങ്ങി പ്രവാസി സമൂഹത്തിന്‍റെ വൈവിധ്യവും ഐക്യവും പ്രതിഫലിപ്പിക്കുന്ന നിരവധി പരിപാടികള്‍ ഫെസ്റ്റിനോട് അനുബന്ധിച്ച് നടക്കും. ഒക്ടോബർ 10 ന്നു ആരംഭിച്ച് ഒക്ടോബർ 26 നു അവസാനിക്കുന്ന രീതിയിൽ തയ്യാറാക്കിയ ഗ്രാന്‍റ് ഫെസ്റ്റിന്‍റെ ഭാഗമായി മെഗാ രക്തദാന ക്യാമ്പും ഫുട്ബോൾ മേളയും വുമൻസ് കോൺക്ലെവും സംഘടിപ്പിച്ചിരുന്നു.

ഹല കാസ്രോഡ് ഗ്രാന്‍റ് ഫെസ്റ്റിൽ പങ്കെടുക്കുന്നവർക്കായി ദുബായിലെ വിവിധ സ്ഥലങ്ങളായ ദേര, ബർദുബായ്, കറാമ, സത്വ, അൽ ഖിസൈസ് എന്നിവിടങ്ങളിൽ നിന്നും സൗജന്യ ബസ് സർവ്വീസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.ഇത്തിസലാത്ത്‌ മെട്രോ സ്റ്റേഷൻ 20 മിനുട്ട് ഇടവിട്ട് ഷട്ടർ ബസ്സും ഏർപ്പാടാക്കിയിട്ടുണ്ട് . വാർത്താസമ്മേളത്തില്‍ സംഘാടന സമിതി ചെയർമാൻ സലാം കന്യപ്പാടി, ജനറൽ കൺവീനർ ഹനീഫ്‌ ടി ആർ, ട്രഷർ ഡോ. ഇസ്മയിൽ , സംസ്ഥാന കെ എം സി സി ഭാരവാഹികളായ അബ്ദുല്ല ആറങ്ങാടി, ഹംസ്‌ തൊട്ടി, അഡ്വ. ഇബ്രാഹിം ഖലീൽ, അഫ്സൽ മെട്ടമ്മൽ, മീഡിയ വിംഗ് ചെയർമാൻ പി ഡി നൂറുദ്ദീൻ, ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവർ സംബന്ധിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in