Gulf Stream
യുഎഇയുടെ ദേശീയദിനത്തില്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പരിപാടി
യുഎഇയുടെ 52 മത് ദേശീയദിനത്തോട് അനുബന്ധിച്ച് ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പരിപാടികള്‍. യുഎഇയുടെ വിഷന്‍ എന്ന സന്ദേശത്തില്‍ പീസ് ഓപ്പററ്റയാണ് കലാപരിപാടി അവതരിപ്പിക്കുന്നത്. 30 മിനിറ്റ് നീണ്ടുനില്‍ക്കുന്ന പരിപാടിയിലൂടെ യുഎഇയുടെ പരിണാമം കാണികള്‍ക്ക് മുന്നിലെത്തുന്നു.
രാജ്യത്തിന്‍റെ 52 വർഷത്തെ ചരിത്രത്തിനൊപ്പം നേട്ടങ്ങളും ഭാവി ലക്ഷ്യങ്ങളും ഉള്‍പ്പടുത്തി സംഗീതവും നൃത്തവും സമന്വയിപ്പിച്ചാണ് പരിപാടി ചിട്ടപ്പെടുത്തിയിരിക്കുന്നത്. സംവിധായകനും നൃത്തസംവിധായകനുമായ നാസർ ഇബ്രാഹിമിന്‍റെ നേതൃത്വത്തിലാണ് പരിപാടിയൊരുക്കിയത്. ഡിസംബർ 3 വരെ പ്രധാന സ്റ്റേജില്‍ ഓപ്പററ്റ അവതരണമുണ്ടാകും.

