യുഎഇ ദേശീയ ദിനം, ഗ്ലോബല്‍ വില്ലേജില്‍ ആഘോഷം

യുഎഇ ദേശീയ ദിനം, ഗ്ലോബല്‍ വില്ലേജില്‍ ആഘോഷം

Published on

യുഎഇയുടെ 51 മത് ദേശീയ ദിനം ആഘോഷിക്കാന്‍ തയ്യാറെടുത്ത് ഗ്ലോബല്‍ വില്ലേജും. ഡിസംബർ 1 മുതല്‍ 4 വരെ വൈവിധ്യമാർന്ന ആഘോഷപരിപാടികള്‍ നടക്കും. ഒരുമിച്ച്, കൂടുതല്‍ തിളക്കത്തോടെ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ ദേശീയ ദിന പരിപാടികള്‍ നടക്കുക.

ഡിസംബർ ഒന്നുമുതല്‍ നാലുവരെ വർണാഭമായ വെടിക്കെട്ടുകള്‍, സംഗീത സായാഹ്നങ്ങള്‍, ഇമിറാത്തി പരിപാടികള്‍ തുടങ്ങിയവയുണ്ടാകും.33 പ്രഗത്ഭരായ സംഗീതജ്ഞർ ഉൾപ്പെടുന്ന ഒരു പ്രത്യേക ഓർക്കസ്ട്രയാണ് പ്രധാന ആകർഷണം. യുഎഇ ദേശീയ ഗാനമുള്‍പ്പടെ വേദിയില്‍ അവതരിപ്പിക്കും.

ഗ്ലോബല്‍ വില്ലേജ് മുഴുവന്‍ യുഎഇ ദേശീയ പതാകയുടെ നിറങ്ങളില്‍ അലങ്കരിക്കും. രാത്രി 9 മണിക്കാണ് വെടിക്കെട്ട്. ഗ്ലോബല്‍ വില്ലേജ് സന്ദർശകർക്ക് ഒത്തുചേരാനുളള വേദിയാകുന്നതില്‍ സന്തോഷമുണ്ടെന്ന് ഗ്ലോബൽ വില്ലേജിലെ ഗസ്റ്റ് റിലേഷൻസ് സീനിയർ മാനേജർ മുഹന്നദ് ഇസ്ഹാഖ് പറഞ്ഞു

logo
The Cue
www.thecue.in