തെറ്റുപറ്റിയതുകൊണ്ടല്ല ദേവസ്വം പ്രസിഡന്‍റിനെ മാറ്റിയത്: ഇ പി ജയരാജന്‍

തെറ്റുപറ്റിയതുകൊണ്ടല്ല ദേവസ്വം പ്രസിഡന്‍റിനെ മാറ്റിയത്: ഇ പി ജയരാജന്‍
Published on

ശബരിമലയിലെ സ്വർണകൊളള വിവാദത്തില്‍ സർക്കാർ ചെയ്യേണ്ടതെല്ലാം ചെയ്തുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. തെറ്റുപറ്റിയതുകൊണ്ടല്ല ദേവസ്വം പ്രസിഡന്‍റിനെ മാറ്റിയത്. കോടതി ചൂണ്ടിക്കാണിച്ചപ്പോള്‍ തന്നെ കൃത്യമായ നടപടികള്‍ സർക്കാർ എടുത്തു. സർക്കാരിന്‍റെ അയ്യപ്പ സംഗമം പൊളിക്കാനാണ് ചിലർ പോറ്റിയുമായി ഇറങ്ങിയതെന്നും അദ്ദേഹം ആരോപിച്ചു.

ഇടതുപക്ഷസർക്കാരിന് തുടർ ഭരണമുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാകുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അതിന്‍റെ ഉത്തരം നിങ്ങൾക്കു വിട്ടുതന്നിരിക്കുന്നു എന്നായിരുന്നു മറുപടി. പിഎം ശ്രീയില്‍ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വ്യക്തമായി മനസിലാക്കിയിട്ടില്ല. കേരളത്തിന് അർഹമായ പണം തരാതിരിക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നത് തടയും. എന്നാല്‍ പാഠ്യപദ്ധതി ഇവിടെ പഠിപ്പിക്കില്ലെന്നുളളതുതന്നെയാണ് സർക്കാർ നിലപാടെന്നും അദ്ദേഹം പറഞ്ഞു. ദുബായിലെ ഇന്ത്യന്‍ മാധ്യമകൂട്ടായ്മയുടെ മീറ്റ് ദ പ്രസില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്ന ഇ പി ജയരാജന്‍.

Related Stories

No stories found.
logo
The Cue
www.thecue.in