ദുബായ് കെ എം സി സിയുടെ ദേശീയദിനാഘോഷം ഈദുല്‍ ഇത്തിഹാദ് ഡിസംബർ രണ്ടിന് നടക്കും.യു.എ.ഇ സാമ്പത്തിക വിനോദസഞ്ചാരവകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, എം.എ. യൂസുഫലി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.കലാ വിനോദമത്സരങ്ങളും കെ.എം.സി.സി ഹാപ്പിനസ് ടീമിന്റെ പരേഡും സിതാര-കണ്ണൂർ ശരീഫ് ടീമിന്റെ സംഗീത വിരുന്നും ഉണ്ടാകും.ഗസ്റ്റ് ഓഫ് ഓണർ ആയി റാപ്പർ ഡബ്സി എത്തും
ദുബായ് സെഞ്ചുറി മാളിന് സമീപമുളള ശബാബ് അൽ അഹ്ലി ക്ലബിലാണ് ആഘോഷപരിപാടികള്‍ നടക്കുക. മീഡിയ ഫാക്ടറി ഇവന്റ്സ് ആൻഡ് പ്രൊഡക്ഷനുമായി ചേർന്ന് നടത്തുന്ന പരിപാടി ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 11 മണിവരെയാണ്. പ്രവേശനം സൗജന്യമാണ്.മീഡിയ ഫാക്ടറി സി.ഇ.ഒ ഷാ മുഹമ്മദ്, കോഓഡിനേറ്റർ സാബിർ അബ്ദുന്നാസർ, ദുബായ് കെ.എം.സി.സി ഭാരവാഹികളായ അബ്ദുസ്സമദ്, കെ.പി.എ. സലാം, അഹമ്മദ് ബിച്ചി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.