'ബവാല്‍' ട്രെയിലർ ദുബായില്‍ പുറത്തിറക്കി, സിനിമ 21 ന് ആമസോണ്‍ പ്രൈമില്‍

'ബവാല്‍' ട്രെയിലർ  ദുബായില്‍ പുറത്തിറക്കി, സിനിമ 21 ന് ആമസോണ്‍ പ്രൈമില്‍
Published on

'ബവാല്‍' ജീവിത യാഥാർത്ഥ്യത്തോട് ചേ‍‍ർന്ന് നില്‍ക്കുന്ന സിനിമയാണെന്ന് നായകന്‍ വരുണ്‍ ധവാന്‍. കൃത്രിമം നിറഞ്ഞ വർത്തമാനകാലത്തില്‍ എല്ലാവരെയും സ്പർശിക്കുന്ന സിനിമയായിരിക്കുമിതെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ ട്രെയിലർ റിലീസുമായി ബന്ധപ്പെട്ട് ദുബായില്‍ നടത്തിയ വാർത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിതേഷ് തിവാരിയുടെ സംവിധാനമികവിലൊരുങ്ങിയ സിനിമ രണ്ടാം ലോക മഹായുദ്ധത്തിന്‍റെ പശ്ചാത്തലത്തിലെ പ്രണയം പറയുന്നു. 'ദംഗല്‍' മുതല്‍ നിതേഷ് തിവാരിക്കൊപ്പം പ്രവർത്തിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നതാണെന്നും വരുണ്‍ ധവാന്‍ പറഞ്ഞു. നായിക ഇഷയുമായി പ്രണയത്തിലാകുന്ന കാണ്‍പൂരിലെ ചരിത്രാധ്യാപകനായാണ് ധവാന്‍ എത്തുന്നത്. ഇഷയായി ജാന്‍വി കപൂർ വേഷമിടുന്നു. ബവാല്‍ സിനിമയില്‍ ഉള്‍പ്പെടുത്തണമെന്ന് സംവിധായകനോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നുവെന്ന് ജാന്‍വി കപൂർ പറഞ്ഞു.

നല്ല സിനിമകളുണ്ടാവുകയെന്നുളളത് എളുപ്പമല്ല. നല്ല തിരക്കഥ കിട്ടുകയെന്നുളളത് പ്രധാനമാണ്. ഓരോ സിനിമയും വ്യത്യസ്തമാക്കുകയെന്നുളളത് വെല്ലുവിളിയാണെന്നും സംവിധായകന്‍ നിതേഷ് തിവാരി പറഞ്ഞു. ജൂലൈ 21ന് ആമസോൺ പ്രൈം വീഡിയോയിൽ ‘ബാവൽ’ പുറത്തിറങ്ങും.

logo
The Cue
www.thecue.in