ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് അപർണ ബാലമുരളിക്ക് യുഎഇ ഗോൾഡൻ വിസ

ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് അപർണ ബാലമുരളിക്ക് യുഎഇ ഗോൾഡൻ വിസ
Published on

ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് അപർണ ബാലമുരളിക്ക് യുഎഇ ഗോൾഡൻ വിസ ലഭിച്ചു. ദുബായിലെ സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ അസ്ഥാനത്ത് എത്തി സിഇ ഇഖ്ബാൽ മാർക്കോണിയിൽ നിന്നും താരം ഗോൾഡൻ വിസ ഏറ്റുവാങ്ങി.സുരൈ പോട്രെ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിനാണ് അപർണ ബാലമുരളിക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് തേടിയെത്തിയത് . മഹേഷിന്‍റെ പ്രതികാരം എന്ന ചിത്രത്തിലെ ശ്രദ്ധേയമായ വേഷത്തിലൂടെയാണ് അപർണ ബാലമുരളി ശ്രദ്ധിക്കപ്പെടുന്നത്.നേരത്തെ മലയാളം ഉൾപ്പെടെ നിരവധി ചലച്ചിത്ര താരങ്ങൾക്ക് ഇസിഎച്ച് ഡിജിറ്റൽ മുഖേനെ യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.

logo
The Cue
www.thecue.in