15-ാമത് യുഎഇ നാഷനൽ പ്രവാസി സാഹിത്യോത്സവ് ജനുവരി 25-ന് റാസൽഖൈമയിൽ

15-ാമത് യുഎഇ നാഷനൽ പ്രവാസി സാഹിത്യോത്സവ് ജനുവരി 25-ന് റാസൽഖൈമയിൽ
Published on

യുഎഇ കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പതിനഞ്ചാമത് എഡിഷൻ യുഎഇ നാഷനൽ പ്രവാസി സാഹിത്യോത്സവ് 2026 ജനുവരി 25 ഞായറാഴ്ച റാസൽഖൈമയിലെ അദൻ കമ്മ്യൂണിറ്റി ഓഡിറ്റോറിയത്തിൽ നടക്കും.മാധ്യമ പ്രവർത്തകൻ അഭിലാഷ് മോഹൻ ഉൾപ്പെടെ യുഎഇയിലെ വിവിധ മത, വിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹിക രംഗങ്ങളിലെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. കുടുംബതലത്തിൽ നിന്ന് ആരംഭിച്ച് 341 യൂണിറ്റുകൾ, 67 സെക്ടറുകൾ, 12 സോണുകൾ എന്നിവ കടന്നാണ് ദേശീയതലത്തിൽ യുഎഇ പ്രവാസി സാഹിത്യോത്സവ് സംഘടിപ്പിക്കപ്പെടുന്നത്.

നിലവിൽ 25 രാജ്യങ്ങളിൽ പ്രവാസി സാഹിത്യോത്സവങ്ങൾ നടന്നു കൊണ്ടിരിക്കുന്നു.ജനറൽ, കാമ്പസ് തലങ്ങളിൽ നിന്നുള്ള സ്ത്രീ–പുരുഷ വിഭാഗങ്ങളിലായി 12 വിഭാഗങ്ങളിൽ, 82 മത്സരങ്ങളിലായി, ആയിരത്തിലധികം മത്സരാർത്ഥികൾ പങ്കെടുക്കും. സാഹിത്യോത്സവത്തിന്‍റെ ഭാഗമായി സാംസ്കാരിക സമ്മേളനം, സാഹിത്യ ചർച്ചകൾ, രചനാ പരിശീലനം, മെന്‍റല്‍ വെൽനസ്, പാരന്‍റിങ് സെഷനുകൾ, മെഡിക്കൽ ക്ലിനിക്, ബുക്ക് എക്സ്ചേഞ്ച് സെന്റർ, കരിയർ കൗൺസലിംഗ്, മീഡിയ വർക്ക്‌ഷോപ്പ്, വിവിധ പവലിയനുകളും സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്. അബൂബക്കർ കേരള (ജനറൽ കൺവീനർ, സ്വാഗതസംഘം), മുഹമ്മദ് ഫബാരി (ജനറൽ സെക്രട്ടറി, ആർ.എസ്.സി. യുഎഇ), സുഹൈൽ മാട്ടൂൾ (എക്സിക്യൂട്ടീവ് സെക്രട്ടറി, ആർ.എസ്.സി. യുഎഇ), അസ്‌ലം കയ്യത്ത് (മീഡിയ കോ-ഓർഡിനേറ്റർ) എന്നിവർ സംസാരിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in