സൈലന്‍സ് ഓഫ് ദ ലാമ്പ്‌സ് സ്പിന്‍-ഓഫ് സീരീസുമായി സിബിഎസ് ; 'ക്ലാരിസ്' ഫെബ്രുവരിയില്‍

സൈലന്‍സ് ഓഫ് ദ ലാമ്പ്‌സ് സ്പിന്‍-ഓഫ് സീരീസുമായി സിബിഎസ് ;  'ക്ലാരിസ്' ഫെബ്രുവരിയില്‍

1991ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് സൈക്കോളജിക്കല്‍ ത്രില്ലര്‍, 'ദ സൈലന്‍സ് ഓഫ് ദ ലാമ്പ്‌സ്' ആരും മറക്കാനിടിയില്ല. തോമസ് ഹാരിസിന്റെ നോവലിനെ ആസ്പദമാക്കി ജൊനാഥന്‍ ഡെമ്മെ ഒരുക്കിയ ചിത്രം എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി മാറുകയും ആ വര്‍ഷത്തെ 5 അക്കാദമി പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തു. ചിത്രം കണ്ടവര്‍ക്ക് ഒരിക്കലും മറക്കാനാവാത്തതായിരിക്കും ആന്റണി ഹോപ്കിന്‍സ് അവതരിപ്പിച്ച 'ഹാനിബല് ലെക്ടറെ'ന്ന സീരിയല്‍ കില്ലര്‍. പിന്നീട് ഹാരിസിന്റെ നോവലുകളെ അടിസ്ഥാനപ്പെടുത്തി തന്നെ ചിത്രത്തിന് സീക്വലും പ്രീക്വലുകളും പുറത്തിറങ്ങിയിരുന്നു. 'ഹാനിബല്‍' എന്ന പേരില്‍ എന്‍ബിസിയുടെ ടെലിവിഷന്‍ സീരീസും പുറത്തിറങ്ങിയിരുന്നു.

'ദ സൈലന്‍സ് ഓഫ് ദ ലാമ്പ്‌സി'ലെ അന്വേഷണ ഉദ്യോഗസ്ഥയായ ക്ലാരിസ് സ്റ്റാര്‍ലിങ്ങ് എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ച് പുറത്തിറങ്ങുന്ന ടെലിവിഷന്‍ സീരീസാണ് 'ക്ലാരിസ്'. സിബിഎസ് ഒരുക്കുന്ന സീരീസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. 'ദ സൈലന്‍സ് ഓഫ് ദ ലാമ്പ്‌സി'ല്‍ ജോഡി ഫോസ്റ്റര്‍ അവതരിപ്പിച്ച കഥാപാത്രം സീരീസില്‍ അവതരിപ്പിക്കുന്നത് റെബെക്ക ബ്രീഡ്‌സാണ്. അലക്‌സ് കര്‍ട്‌സ്മാനും ജെന്നി ലുമെറ്റും ചേര്‍ന്നാണ് സീരീസ് ക്രിയേറ്റ് ചെയ്തിരിക്കുന്നത്.

സൈലന്‍സ് ഓഫ് ദ ലാമ്പ്‌സിലെ സംഭവങ്ങള്‍ക്ക് ഒരുവര്‍ഷത്തിന് ശേഷം നടക്കുന്ന കഥയാണ് സീരീസ് പറയുക. സീരിയല്‍ കൊലപാതകങ്ങളുടെ അന്വേഷണം തന്നെയാണ് സീരീസ് പറയുക. ഒപ്പം ക്ലാരിസ് എന്ന കഥാപാത്രത്തിലേക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കുകയും ചെയ്യും. സീരീസ് അടുത്ത ഫെബ്രുവരിയില്‍ പുറത്തിറങ്ങും.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in