സ്പൈ ഏജന്റുമാരായി പ്രിയങ്ക ചോപ്രയും റിച്ചാർഡ് മാഡനും, ആമസോൺ പ്രൈമിന്റെ 'സിറ്റഡൽ' ഏപ്രിൽ 28ന്

സ്പൈ ഏജന്റുമാരായി പ്രിയങ്ക ചോപ്രയും റിച്ചാർഡ് മാഡനും, ആമസോൺ പ്രൈമിന്റെ 'സിറ്റഡൽ' ഏപ്രിൽ 28ന്

അവഞ്ചേഴ്സ് ഇൻഫിനിറ്റി വാർ, എൻഡ് ​ഗെയിം തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകരായ റൂസോ ബ്രദേഴ്സ് നിർമാതാക്കളാകുന്ന ആമസോണ് പ്രൈം വീഡിയോയുടെ വെബ് സീരീസ് സിറ്റഡൽ ഏപ്രിൽ 28ന് സ്ട്രീം ചെയ്യും. പ്രിയങ്ക ചോപ്ര പ്രധാനവേഷത്തിലെത്തുന്ന ആക്ഷൻ സ്പൈ ത്രില്ലർ വിഭാ​ഗത്തിൽ പെടുന്ന സീരീസിൽ ​ഗെയിം ഓഫ് ത്രോൺസിലെ റോബ് സ്റ്റാർക്കിന്റെ വേഷം അവതരിപ്പിച്ച റിച്ചാൽഡ് മാഡനും പ്രധാന വേഷത്തിലെത്തുന്നു. ഏപ്രിൽ 28ന് സീരീസിന്റെ ആദ്യ രണ്ട് എപ്പിസോഡുകൾ സ്ട്രീം ചെയ്യും.

സ്റ്റാൻലി ടുച്ചിയും ലെസ്ലി മാൻവില്ലെയും സീരിസിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സീരിസില്‍ നാദിയ സിൻഹ് എന്ന ഏജന്റായാണ് പ്രിയങ്ക ചോപ്രയെത്തുന്നത്. ആമസോൺ സ്റ്റുഡിയോയിൽ നിന്നും റുസ്സോ ബ്രദേഴ്‌സിന്‍റെ AGBO.-യിൽ നിന്നും, സിറ്റഡൽ എക്‌സിക്യൂട്ടീവ് നിർമ്മിക്കുന്നത് ആന്‍റണി റുസ്സോ, ജോ റൂസ്സോ, മൈക്ക് ലാറോക്ക, ഏഞ്ചല റുസ്സോ-ഒറ്റ്‌സ്റ്റോട്ട്, AGBO.-യ്‌ക്കായി സ്കോട്ട് നെയിംസ് എന്നിവർ ചേർന്നാണ്. ഡേവിഡ് വെയിൽ ഷോ റണ്ണറായും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായും സേവനമനുഷ്ഠിക്കുന്നു. ജോഷ് അപ്പൽബോം, ആന്ദ്രേ നെമെക്, ജെഫ് പിങ്ക്നർ, സ്കോട്ട് റോസെൻബെർഗ് എന്നിവർ മിഡ്നൈറ്റ് റേഡിയോയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്. ന്യൂട്ടൺ തോമസ് സിഗൽ, പാട്രിക് മോറൻ എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പ്രവർത്തിക്കുന്നു. ലോകമെമ്പാടുമുള്ള 240-ലധികം രാജ്യങ്ങളിലെ പ്രദേശങ്ങളിൽ സിറ്റഡൽ ലഭ്യമാകും.

സ്വതന്ത്ര ആഗോള ചാര ഏജൻസിയായ സിറ്റഡലിന്റെ തകർച്ചയും ,സിറ്റഡലിന്‍റെ പതനത്തോടെ, രക്ഷപെട്ട ഏജന്‍റുമാരായ മേസൺ കെയ്‌നും (റിച്ചാർഡ് മാഡൻ) നാദിയ സിനും (പ്രിയങ്ക ചോപ്ര ജോനാസ്) അവരുടെ ഭൂതകാലത്തെക്കുറിച്ച് അറിയാതെ പുതിയ ഐഡന്‍റിറ്റികൾക്ക് കീഴിൽ പുതിയ ജീവിതം കെട്ടിപ്പടുക്കുന്നതും വീണ്ടും ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടി ഒരു ദൗത്യത്തിനിറങ്ങുന്നതുമാണ് സീരീസിന്റെ പ്രമേയം.

റിച്ചാർഡ് മാഡൻ മേസൺ കെയ്നായും, പ്രിയങ്ക ചോപ്ര ജോനാസ് നാദിയ സെൻ ആയും, സ്റ്റാൻലി ടുച്ചി ബെർണാഡ് ഓർലിക്ക് ആയും, ലെസ്ലി മാൻവില്ലെ ഡാലിയ ആർച്ചറായും, ഓസി ഇഖിലെ കാർട്ടർ സ്പെൻസായും, ആഷ്‌ലീ കമ്മിംഗ്സ് എബി കോൺറോയായും, റോളണ്ട് മുള്ളർ ആൻഡേഴ്‌സ് സിൽയും ഡേവിക് സിൽയും ആയും, കയോലിൻ സ്പ്രിംഗാൽ ഹെൻഡ്രിക്സ് കോൺറോയായും, ഇതിൽ അഭിനയിക്കുന്നു. ഇവരെ കൂടാതെ വലിയ ഒരു താരനിര തന്നെയുള്ള സീരീസ് ഒരു ആഗോള ഫ്രാഞ്ചൈസിയുടെ അരങ്ങേറ്റം കൂടിയാണ്. മട്ടിൽഡ ഡി ആഞ്ചലിസ്, വരുൺ ധവാൻ, സാമന്ത റൂത്ത് പ്രഭു എന്നിവർ അഭിനയിക്കുന്ന പരമ്പരകൾ യഥാക്രമം ഇറ്റലിയിലും ഇന്ത്യയിലും ഇതിനകം നടന്നുകൊണ്ടിരിക്കുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in