അയാള്‍ നടത്തിയ അഞ്ച് കൊലകളുടെ കാരണം?, ഫഹദിന്റെ 'ഇരുള്‍' നെറ്റ്ഫ്‌ളിക്‌സ് പ്രിമിയര്‍

#FahadhFaasil
#FahadhFaasil #FahadhFaasil
Published on

ഫഹദ് ഫാസില്‍ നായകനായ 'ഇരുള്‍' നെറ്റ്ഫ്‌ളിക്‌സ് പ്രിമിയറായി എത്തും. ഏപ്രില്‍ 2നാണ് ഇരുള്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം വഴി റിലീസ് ചെയ്യുന്നത്. ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍.

മര്‍ഡര്‍ ത്രില്ലറാണ് ചിത്രമെന്ന് ട്രെയിലര്‍ സൂചന നല്‍കുന്നു. നസീഫ് യൂസഫ് ഇസുദ്ദീനാണ് സംവിധാനം. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ,പ്ലാന്‍ ജെ.സ്റ്റുഡിയോസിന്റെ ബാനറില്‍ ജോമോന്‍ ടി. ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവരാണ് നിര്‍മ്മാണം.

നിഗൂഢതയും ദുരൂഹതയും നിലനിര്‍ത്തിയാണ് ട്രെയിലര്‍. ആറ് കൊലപാതകങ്ങളെ മുന്‍നിര്‍ത്തിയുള്ള പുസ്തകത്തെക്കുറിച്ച് സൗബിന്‍ ഷാഹിറും ഫഹദ് ഫാസിലും സംസാരിക്കുന്നതാണ് ട്രെയിലറിലെ ആകര്‍ഷണം. വയലന്‍സും ആക്ഷനും നിറച്ചാണ് ട്രെയിലര്‍.

എട്ട് വര്‍ഷമായി ബോളിവുഡില്‍ പ്രവര്‍ത്തിക്കുന്ന നസീഫ് യൂസുഫിന്റെ ആദ്യ സിനിമയാണ് ഇരുള്‍. ജോമോന്‍ ടി ജോണ്‍ ആണ് ക്യാമറ. ഷമീര്‍ മുഹമ്മദ് എഡിറ്റിംഗ്. അജയന്‍ ചാലിശേരി ആര്‍ട്ട് ഡയറക്ടര്‍. സീ യു സൂണിന് പിന്നാലെ ഒടിടി റിലീസായി എത്തുന്ന ഫഹദ് ഫാസില്‍ ചിത്രവുമാണ് ഇരുള്‍.

Related Stories

No stories found.
logo
The Cue
www.thecue.in