
ഏഷ്യയിലെ ഏറ്റവും വലിയ ജയിൽ ആയ തിഹാർ ജയിലിലെ അറിയാക്കഥകളുമായി ബ്ലാക്ക് വാറണ്ട്. നെറ്റ്ഫ്ളിക്സ് ആണ് പ്രിസൺ ഡ്രാമ സ്വഭാവത്തിലുള്ള ആദ്യ സീരീസ് എന്ന നിലയിൽ വിക്രമാദിത്യ മോട് വാനിയുടെ സംവിധാനത്തിൽ ബ്ലാക്ക് വാറണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
സേക്രഡ് ഗെയിംസ്, CTRL എന്നിവയുടെ വൻ വിജയത്തിന് പിന്നാലെ മോട് വാനിയുടെ സംവിധാനത്തിൽ പ്രേക്ഷകരിലെത്തുന്ന സീരീസ് കൂടിയാണ് ബ്ലാക്ക് വാറണ്ട്.
ഇന്ത്യയിലെ മുൻനിര ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകളിലൊരാളായ ജോസി ജോസഫ് സ്ഥാപകനായ കോൺഫ്ളുവൻസ് മീഡിയയും വിക്രമാദിത്യ മോട്വാനിയുടെ ആന്ദോളൻ പ്രൊഡക്ഷൻസും ചേർന്നാണ് ബ്ലാക്ക് വാറണ്ട് നിർമ്മിച്ചിരിക്കുന്നത്. അപ്ലോസ് എന്റർടെയിൻമെന്റാണ് അവതരിപ്പിക്കുന്നത്. സുനിൽ ഗുപ്തയും സുനേത്ര ചൗധരിയും രചിച്ച ബ്ലാക്ക് വാറണ്ട് - കൺഫെഷൻസ് ഓഫ് തിഹാർ ജയിലർ എന്ന പുസ്തകത്തിന്റെ ദൃശ്യാഖ്യാനമാണ് ബ്ലാക്ക് വാറണ്ട്.
1980കളുടെ പശ്ചാത്തലത്തിൽ തിഹാറിലെ ജയിലർ നടത്തിയ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളും യഥാർത്ഥ സംഭവങ്ങളുമാണ് ബ്ലാക്ക് വാറണ്ടിന് ആധാരം.
വിക്രമാദിത്യ മോട്വാനി ബ്ലാക്ക് വാറണ്ടിനെക്കുറിച്ച്
ജീവസ്സുറ്റ രചനകളിലൊന്നാണ് ബ്ലാക്ക് വാറണ്ട് എന്ന പുസ്തകം, തീവ്രമായ യാഥാർത്ഥ്യങ്ങളാണ് സീരീസിലുള്ളത്. കോൺഫ്ളുവൻസ് മീഡിയ, അപ്ലോസ്, നെറ്റ്ഫ്ളിക്സ് എന്നിവരുമായി ചേർന്നുള്ള ഈ സീരീസ് അവിശ്വസനീയ അനുഭവങ്ങളിലൊന്നായിരുന്നു.
നെറ്റ്ഫ്ളിക്സിലെ ഇന്ത്യയിലെ ആദ്യ സീരീസും ഏറ്റവും വിജയകരമായ സീരീസുകളിലൊന്നുമായ സേക്രഡ് ഗെയിംസ് ഒരുക്കിയതും വിക്രമാദിത്യ മോട്വാനി ആയിരുന്നു.