മാര്‍വല്‍ ചിത്രങ്ങള്‍ ഏത് ഓര്‍ഡറില്‍ കാണണം

മാര്‍വല്‍ ചിത്രങ്ങള്‍ ഏത് ഓര്‍ഡറില്‍ കാണണം

സൂപ്പര്‍ഹീറോ ചിത്രങ്ങള്‍ക്കിടയില്‍ പരിചിതമായ പേരാണ് മാര്‍വല്‍ കോമിക്സ് എന്നത്. സ്പെെഡര്‍മാന്‍, ഹല്‍ക്ക്, വോള്‍വറിന്‍ തുടങ്ങിയ സൂപ്പര്‍ഹീറോകളെല്ലാം മാര്‍വലിന്‍റെ സൃഷ്ടിയാണ്. മാര്‍വല്‍ കോമിക് സിനിമയായപ്പോള്‍ അത് ക്രോസ് ഓവര്‍ ചിത്രങ്ങള്‍ക്കൊണ്ടും സമ്പന്നമാണ്. അതുകൊണ്ട് തന്നെ ഏത് ആദ്യം കാണണം, സിനിമ റിലീസായ ഓര്‍ഡറില്‍ കണ്ടാല്‍ ശരിയാകുമോ, ഓരോ സിനിമയും കാണാന്‍ വേറെതെങ്കിലും ചിത്രം കണ്ടിരിക്കണോ എന്നുള്ള സംശയവും പലര്‍ക്കുമുണ്ടാകും. ഏറ്റവുമൊടുവിലായി മാര്‍വല്‍ വാണ്ടവിഷന്‍ എന്ന സീരീസുമായെത്തുമ്പോള്‍ മാര്‍വല്‍ ആരാധകരല്ലാത്തവര്‍ക്ക് ഈ സംശയം തലവേദനയാണ്.

വാണ്ടവിഷന്‍ എന്ന സീരീസിന്‍റെ കഥാപശ്ചാത്തലവും കഥാപാത്രങ്ങളുടെ ബാക്സ്റ്റോറികളും മനസിലാക്കണമെങ്കില്‍ മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സ് എന്ന് വിളിക്കുന്ന 23 സിനിമകള്‍ കണ്ടിരിക്കണം. മാര്‍വല്‍ കോമിക്കിന്‍റെ സൂപ്പര്‍ഹീറോ ക്യാരക്ടേഴ്സിനെ ആസ്പദമാക്കി ഒരുക്കിയ സിനിമകളെയാണ് മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സ് എന്ന് പറയുന്നത്. 2008ല്‍ പുറത്തിറങ്ങിയ അയണ്‍മാന്‍ മുതല്‍ മൂന്ന് ഫേസുകളായി 2019ല്‍ ഇറങ്ങിയ സ്പെെഡര്‍മാന്‍ ഫാര്‍ ഫ്രം ഹോം വരെയുള്ള 23 സൂപ്പര്‍ഹീറോ ചിത്രങ്ങള്‍. മാര്‍വല്‍ അവ റിലീസ് ചെയ്തിരിക്കുന്നത് മൂന്ന് ഫേസുകളിലുമായിട്ടാണ്. സിനിമ റിലീസ് ചെയ്ത ഓര്‍ഡറും കഥ നടക്കുന്ന കാലഘട്ടങ്ങള്‍ തമ്മിലുള്ള ഓര്‍ഡറും ചിലതില്‍ വ്യത്യാസമുണ്ടെങ്കിലും മാര്‍വലിന്‍റെ തന്നെ മൂന്ന് ഫേസുകളിലായി ചിത്രങ്ങള്‍ കാണാനുള്ള ഓര്‍ഡര്‍.

സിനിമ റിലീസ് ചെയ്ത ഓര്‍ഡര്‍

ഫേസ് 1

Iron Man (May, 2008)

The Incredible Hulk (June, 2008)

Iron Man 2 (May, 2010)

Thor (May, 2011)

Captain America: The First Avenger (July 22, 2011)

Avengers (May 4, 2012)

ഫേസ് 2

Iron Man 3 (May, 2013)

Thor: The Dark World (November, 2013)

Captain America: The Winter Soldier (April, 2014)

Guardians of the Galaxy (August, 2014)

Avengers: Age of Ultron (May, 2015)

Ant-Man (July, 2015)

ഫേസ് 3

Captain America: Civil War (May, 2016)

Doctor Strange (November, 2016)

Guardians of the Galaxy Vol. 2 (May, 2017)

Spider-Man: Homecoming (July, 2017)

Thor: Ragnarok (November, 2017)

Black Panther (February, 2018)

Avengers: Infinity War (April, 2018)

Ant-Man and the Wasp (July, 2018)

Captain Marvel (March, 2019)

Avengers: Endgame (April, 2019)

Spider-Man: Far From Home (July, 2019)

ഈ സിനിമകള്‍ റിലീസ് ചെയ്ത ഓര്‍ഡറില്‍ കാണാവുന്നതാണ്. അല്ലെങ്കില്‍ ഒരു സിനിമ മറ്റൊരു സിനിമയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസിലാക്കുന്ന രീതിയില്‍ മിക്സ് ചെയ്തും കാണാവുന്നതാണ്.

Related Stories

No stories found.
logo
The Cue
www.thecue.in