ബ്രയാന്‍ ക്രാന്‍സ്റ്റന്‍ വീണ്ടും ക്രൈം ഡ്രാമയില്‍, ലിമിറ്റഡ് സീരീസ് 'യുവര്‍ ഓണര്‍' ഡിസംബറില്‍

ബ്രയാന്‍ ക്രാന്‍സ്റ്റന്‍ വീണ്ടും ക്രൈം ഡ്രാമയില്‍, ലിമിറ്റഡ് സീരീസ് 'യുവര്‍ ഓണര്‍' ഡിസംബറില്‍

'ബ്രേക്കിംഗ് ബാഡ്' എന്ന എഎംസിയുടെ ടെലിവിഷന്‍ സീരീസിലൂടെ ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ നടനാണ് ബ്രയാന്‍ ക്രാന്‍സ്റ്റന്‍. സീരീസിലെ വാള്‍ട്ടര്‍ വൈറ്റ് എന്ന കഥാപാത്രം മികച്ച നടനുള്ള നാല് എമ്മി പുരസ്‌കാരങ്ങളായിരുന്നു നേടിയത്. 2013ല്‍ ബ്രേക്കിംഗ് ബാഡ് അവസാനിച്ചതിന് ശേഷം ടെലിവിഷന്‍ ഷോകളിലൂടെയും മറ്റും സജീവമായിരുന്നെങ്കിലും കേന്ദ്രകഥാപാത്രമായി വലിയ സീരീസുകളിലൊന്നും താരം അഭിനയിച്ചിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം താരം പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ലിമിറ്റഡ് സീരീസാണ് 'യുവര്‍ ഓണര്‍',

ഷോടൈം ഒരുക്കുന്ന 10 എപ്പിസോഡുകളുള്ള ലീഗല്‍ ത്രില്ലറാണ് യുവര്‍ ഓണര്‍. സീരീസിന്റെ ട്രെയിലര്‍ റിലീസ് ചെയ്തിട്ടുണ്ട്. സീരീസില്‍ ഒരു ജഡ്ജ്‌ ആയിട്ടാണ് ബ്രയാന്‍ വേഷമിടുന്നത്. ഒരു കുറ്റകൃത്യത്തില്‍ നിന്ന് മകനെ രക്ഷിക്കാനുള്ള ബ്രയാന്റെ കഥാപാത്രത്തിന്റെ ശ്രമങ്ങളാണ് സീരീസെന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നു.

ബിബിസിയുടെ ക്രിമിനല്‍ ജസ്റ്റിസ് രചിച്ച പീറ്റര്‍ മൊഫറ്റ് ആണ് യുവര്‍ ഓണറിന്റെ ഷോ റണ്ണര്‍. 2017ല്‍ പുറത്തിറങ്ങിയ അതേ പേരിലുള്ള ഇസ്രയേലി ടെലിവിഷന്‍ സീരീസിന്റെ റീമേക്കായിണ് യുവര്‍ ഓണര്‍, സീരീസ് ഈ ഡിസംബറില്‍ റിലീസ് ചെയ്യും.

Related Stories

No stories found.
logo
The Cue
www.thecue.in