അയ്യപ്പനും കാളിയും, വംശീയ ആക്രമണത്തിനും തെറിവിളിക്കും വിനായകന്റെ മറുപടി

അയ്യപ്പനും കാളിയും, വംശീയ ആക്രമണത്തിനും തെറിവിളിക്കും വിനായകന്റെ മറുപടി

സൈബര്‍ ആക്രമണത്തിന് ഫേസ്ബുക്കില്‍ മറുപടിയുമായി വിനായകന്‍. തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ആശയം കേരളത്തിലെ ജനത തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞതിന് പിന്നാലെയാണ് സംഘപരിവാര്‍ അനുകൂലികളുടെ സൈബര്‍ ആക്രമണത്തിന് വിനായകന്‍ ഇരയായത്. വിനായകന് നേരെ ജാതി അധിക്ഷേപവും വംശീയ ആക്രമണവും തെറിവിളിയും ഉണ്ടായി. അയ്യപ്പനെ ഫേസ്ബുക്ക് കവര്‍ ചിത്രമാക്കിയും പ്രൊഫൈല്‍ ഫോട്ടോ കാളിയുടേതാക്കിയുമാണ് വിശ്വാസികളെന്ന് അവകാശപ്പെട്ട് അധിക്ഷേപിക്കുന്നവര്‍ക്ക് വിനായകന്‍ മറുപടി നല്‍കിയത്.

കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം ഞെട്ടിച്ചു. ഇടതുപക്ഷ സഹയാത്രികനാണ്. കേരളത്തില്‍ എന്താണ് സംഭവിച്ചതെന്ന് ജനസേവകര്‍ ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നാണ് മീഡിയാ വണ്‍ അഭിമുഖത്തില്‍ വിനായകന്‍ പറഞ്ഞത്.

വിനായകന്‍ നായകനായ തൊട്ടപ്പന്‍ സിനിമ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവും കമന്റ് ബോക്‌സിലുണ്ട്. നിരവധി പേര്‍ വിനായകന് പിന്തുണയുമായി ഹാഷ് ടാഗുമായി രംഗത്തുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in