സംഘാടകര്‍ തടഞ്ഞ ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുത്ത് ടൊവിനോ, വൈറലായി വീഡിയോ 

സംഘാടകര്‍ തടഞ്ഞ ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുത്ത് ടൊവിനോ, വൈറലായി വീഡിയോ 

സെല്‍ഫി എടുത്താണ് ടൊവിനോ റാംപ് വാക്ക് അവസാനിപ്പിച്ചത്.

സംഘാടകര്‍ തള്ളിമാറ്റിയും തടഞ്ഞുനിര്‍ത്തിയും മാറ്റാന്‍ നോക്കിയ ആരാധകരെ കൂടെ നിര്‍ത്തി സെല്‍ഫിയെടുത്ത് ടൊവിനോ തോമസ്. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് വീഡിയോ. കൊച്ചിയില്‍ നടന്ന ലുലു ഫാഷന്‍ വീക്കിന്റെ പരിപാടിയ്ക്കിടെയാണ് ടൊവിനോ തോമസ് ആരാധകരുടെ ആഗ്രഹം പൂര്‍ത്തീകരിച്ചത്. മഞ്ജു വാര്യര്‍,സാനി ഇയ്യപ്പന്‍ എന്നിവര്‍ ഉള്‍പ്പെടെ റാംപിലെത്തിയപ്പോള്‍ പുതിയ ചിത്രമായ കല്‍ക്കിയുടെ ലുക്കിലാണ് ടൊവിനോ തോമസ് റാംപിലേക്ക് വന്നത്. കല്‍ക്കി തീം സോംഗിനൊപ്പമായിരുന്നു ടൊവിനോയുടെ റാംപ് വാക്ക്.

തിരിഞ്ഞുനടക്കുമ്പോഴാണ് രണ്ട് യുവാക്കള്‍ ടോവിനോയുടെ അടുത്തേക്ക് ഓടിയെത്തിയത്. പരിഭ്രാന്തരായ സംഘാടകരിലൊരാള്‍ ടൊവിനോയെ സംരക്ഷിക്കാനായി സദസ്സില്‍ നിന്ന് ഓടിയടുത്തവരെ തടഞ്ഞുനിര്‍ത്തി. ഇതുകണ്ട താരം അവരെ അടുത്തേക്ക് വിളിക്കുകയായിരുന്നു. കൂടെയെത്തിയ ആരാധകര്‍ക്കൊപ്പവും സെല്‍ഫി എടുത്താണ് ടൊവിനോ തോമസ് റാംപ് വാക്ക് അവസാനിപ്പിച്ചത്.

നവാഗതനായ പ്രവീണ്‍ പ്രഭാറാം സംവിദാനം ചെയ്യുന്ന ആക്ഷന്‍ എന്റര്‍ടെയിനറായ കല്‍ക്കിയില്‍ പോലീസ് ഓഫീസറുടെ റോളിലാണ് ടൊവിനോ തോമസ്. എസ്ര എന്ന സിനിമയ്ക്ക് ശേഷം ടൊവിനോ കാക്കിയിട്ടെത്തുന്ന ചിത്രവുമാണ് കല്‍ക്കി. ആഷിക് അബു ചിത്രം വൈറസ്, ജിയോ ബേബിയുടെ കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്, സലിം അഹമ്മദിന്റെ ഓസ്‌കാര്‍ ഗോസ് ടു എന്നീ സിനിമകളാണ് ടൊവിനോയുടെതായി ഇനി പുറത്തിറങ്ങാനുള്ളത്.

പാര്‍വതി കേന്ദ്രകഥാപാത്രമായ ഉയരേ എന്ന ചിത്രത്തിലും ടൊവിനോ പ്രധാന കഥാപാത്രമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in