കുട്ടികളും എന്റെ ഓഡിയൻസ് ആണ്. അവർക്ക് കൂടെ മനസിലാകണം എന്റെ വരികൾ; മനു മഞ്ജിത്ത് അഭിമുഖം

ക്യു സ്റ്റുഡിയോ സോങ് ബുക്കിൽ ഗാനരചയിതാവ് മനു മഞ്ജിത്ത്. 30 സെക്കൻഡ് റീൽ കാലത്താണെങ്കിലും, ടിവി ചാനലുകളിൽ റിപ്പീറ്റ് വന്നുകൊണ്ടിരുന്ന ഗാനങ്ങളായാലും മനു മഞ്ജിത്ത്‌ പാട്ടുകൾ ഹിറ്റ് ചാർട്ടിലുണ്ട്. മനു മഞ്ജിത്ത് പാട്ടെഴുത്ത് പ്രൊഫഷണലായി തുടങ്ങിയത് കോഴിക്കോടിനെക്കുറിച്ചുള്ള ഒരു വീഡിയോ ആൽബത്തിന് ഇമ്മിണി വല്യ കോഴിക്കോട് എന്നൊരു പാട്ടെഴുതിക്കൊണ്ടായിരുന്നു. അതിനുശേഷം ഗിരീഷ് പുത്തഞ്ചേരിയ്ക്കുള്ള ഒരു ട്രിബ്യൂട്ട് വീഡിയോക്ക് വേണ്ടി ഒരു രുദ്ര വീണപോലെ നിൻ മൗനം എന്ന ഗാനമെഴുതി. കൂതറ എന്ന സിനിമയ്ക്ക് പാട്ടെഴുതിക്കൊണ്ടാണ് മനു മഞ്ജിത്ത് സിനിമയിലേയ്ക്ക് കടന്നു വന്നത്. എങ്കിലും ഓം ശാന്തി ഓശാന എന്ന സിനിമയ്ക്കുവേണ്ടി എഴുതിയ "മന്ദാരമേ ചെല്ല ചെന്താമരേ.. എന്ന ഗാനമാണ് ആദ്യം റിലീസാകുന്നത്. തുടർന്ന് ഓർമ്മയുണ്ടോ ഈ മുഖം, വിക്രമാദിത്യൻ, ആട്, അടി കപ്യാരേ കൂട്ടമണി, കുഞ്ഞിരാമായണം, ജേക്കബ്ബിന്റെ സ്വർഗ്ഗരാജ്യം, വെളിപാടിന്റെ പുസ്തകം, ഗോദ, ലൗ ആക്ഷൻ ഡ്രാമ, മിന്നൽ മുരളി, അജയന്റെ രണ്ടാം മോഷണം തുടങ്ങി നൂറിലധികം സിനിമകൾക്ക് പാട്ടുകൾ എഴുതിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in