Song Book
യേശുദാസിന് ശേഷമാണ് ആ മാറ്റം വന്നത് | KG Markose Interview
ഗായകൻ കെജി മാർകോസ് ക്യു സ്റ്റുഡിയോ സോങ് ബുക്കിൽ. 1979-80 കാലഘട്ടത്തിലാണ് അദ്ദേഹം ഗാനാലാപനരംഗത്തേക്ക് പ്രവേശിക്കുന്നത്. ഭക്തി ഗാനങ്ങളിലൂടെയായിരുന്നു തുടക്കം. "ഇസ്രേയേലിൻ നാഥനായി വാഴുമേക ദൈവം.." എന്നു തുടങ്ങുന്ന മാർക്കോസിന്റെ ഭക്തിഗാനം പ്രസിദ്ധമാണ്. കേൾക്കാത്ത ശബ്ദം എന്ന ചിത്രത്തിലെ "കന്നിപ്പൂ മാനം കണ്ണുംനട്ടു ഞാൻ നോക്കിയിരിക്കേ.." എന്ന ഗാനത്തിലൂടെയാണ് മാർക്കോസ് മലയാളസിനിമയിലെത്തുന്നത്. തുടർന്ന് നിരവധി സിനിമകളിൽ അദ്ദേഹം ഗാനങ്ങൾ ആലപിച്ചു. നിറക്കൂട്ട് എന്ന സിനിമയിലെ "പൂമാനമേ ഒരു രാഗമേഘം താ..", നാടോടി -യിലെ "താലോലം പൂംപൈതലേ..", ഗോഡ്‌ഫാദർ എന്ന ചിത്രത്തിലെ "മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ.." എന്നിവ മാർക്കോസിന്റെ ഹിറ്റ് ഗാനങ്ങളിൽ ഉൾപ്പെട്ടവയാണ്.