ആ പാട്ടിന് പകരം വന്ന 'കാറ്റാടിത്തണലും'

ക്യു സ്റ്റുഡിയോ സോങ് ബുക്കിൽ സംഗീത സംവിധായകൻ അലക്‌സ് പോൾ. ചതിക്കാത്ത ചന്തു, രാജമാണിക്യം, ഹലോ, ക്ലാസ്സ്‌മേറ്റ്സ് എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ സംഗീത സംവിധായകനാണ് അലക്സ് പോൾ. എന്റെ ഖൽബിലെ, കാറ്റാടിത്തണലും പോലുള്ള ഗാനങ്ങൾ മുഴുവൻ കേരളം ഒന്നടങ്കം ഏറ്റെടുത്തിരുന്നു. 2016 ൽ റിലീസായ കിംഗ് ലയറാണ് അലക്സ് പോൾ അവസാനമായി സംഗീത സംവിധാനം നിർവഹിച്ച ചിത്രം. തന്റെ സിനിമയിലേക്കുള്ള വരവിനെക്കുറിച്ചും, ചതിക്കാത്ത ചന്തുവിൽ തുടങ്ങി, ക്ലാസ്മേറ്റ്‌സ്, ബ്ലാക്ക്‌, അച്ഛനുറങ്ങാത്ത വീട്, ചോക്ലേറ്റ്, വാസ്തവം തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതം നൽകിയ ഓർമ്മകൾ പങ്കുവക്കുന്നു.

logo
The Cue
www.thecue.in