എല്ലാവർക്കും ഉണ്ടാകും ഒരു രഹസ്യം; 'ഏടം' ഹ്രസ്വചിത്രം കാണാം

എല്ലാവർക്കും ഉണ്ടാകും ഒരു രഹസ്യം; 'ഏടം' ഹ്രസ്വചിത്രം കാണാം

'എല്ലാവർക്കും ഒരു രഹസ്യമുണ്ട്', ജാബർ SAE സംവിധാനം ചെയ്ത ഹ്രസ്വചിത്രമായ 'ഏടം' പറയുന്നത് അത്തരമൊരു രഹസ്യത്തെ ചുറ്റിപ്പറ്റിയുള്ള ഒരു കഥയാണ്. മാധവൻ, ഹരി എന്നീ രണ്ട് കഥാപാത്രങ്ങളിലൂടെ കഥ പറയുന്ന ഏടം, ഒരു ദിവസം രാത്രിയിലെ അവരുടെ ചെറിയ യാത്രയും അതിനിടയിൽ സംഭവിക്കുന്ന ചില കാര്യങ്ങളുമാണ് അവതരിപ്പിക്കുന്നത്.

മാധവനായി ബാബുവും ഹരിയായി റഷീദും അഭിനയിച്ചിരിക്കുന്നു. ഭീതിയും അസ്വാഭിവകതയും നിറഞ്ഞ രം​ഗങ്ങൾ ലളിതമായി അവതരിപ്പിക്കാൻ ചിത്രം ശ്രമിച്ചിട്ടുണ്ട്.

പൂർണമായും രാത്രിയിൽ ചിത്രീകരിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും ഛായാ​ഗ്രാഹണവും നിർവ്വഹിച്ചിരിക്കുന്നത് സംവിധായകനായ ജാബർ തന്നെയാണ്. ജിബിൻ ​ഗോപാൽ പശ്ചാത്തലസം​ഗീതം. കലാ സംവിധാനം ഫൈസൽ ബാബു.

Related Stories

No stories found.
logo
The Cue
www.thecue.in