Shortfilm : 'അവർക്കിടയിൽ' പങ്കുവെക്കപ്പെട്ട ചെറിയോർമകൾ

Shortfilm : 'അവർക്കിടയിൽ' പങ്കുവെക്കപ്പെട്ട ചെറിയോർമകൾ
Published on

ഓർമകളാണ് മനുഷ്യനെ എല്ലാക്കാലവും നിയന്ത്രിക്കുന്നതെന്നും മനുഷ്യനെ അവന്റെ റിയാലിറ്റിയെ ഉറപ്പിക്കുന്നതെന്നും പറയാറുണ്ട്. ഒരു വ്യക്തി ഏത് മാനസിക ശാരീരിക നിലയിലാണെങ്കിലും അവനെ പഴയൊരു ഓർമയിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ചിലപ്പോൾ ഒരു നിമിഷത്തെ കാഴ്ചയ്ക്ക് സാധിക്കും. ചില സം​ഗീതം, ചില മണങ്ങൾ, ചില ദൃശ്യങ്ങൾ, ചില കാലങ്ങൾ അങ്ങനെ ഏറ്റവും പ്രിയപ്പെട്ട ഒരു മെമ്മറിയുമായി ബന്ധപ്പെട്ടിരിക്കുന്നതെന്തിനും മനുഷ്യനെ ഏതവസ്ഥയിൽ നിന്നും മാറി ചിന്തിച്ച് അതിലേക്ക് കൊണ്ടുപോകാൻ കഴിഞ്ഞേക്കും, അത്തരത്തിലൊരു പ്രമേയം ചർച്ച ചെയ്യുന്ന ചിത്രമാണ് ജനശ്രീ കെ.എസ് സംവിധാനം ചെയ്ത ഹ്രസ്വചിത്രം അവർക്കിടയിൽ. ചിത്രം ദ ക്യു സ്റ്റുഡിയോ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തു.

കേരളത്തിലെ ഒരു ഇടത്തരം വീട്ടിൽ രണ്ട് മുറിക്കുള്ളിൽ, വിവിധ പ്രായത്തിലുള്ള രണ്ട് പേർക്കിടയിൽ, അവിചാരിതമായിട്ടുണ്ടാകുന്ന ഒരു നിമിഷത്തെ കേന്ദ്രമാക്കിയാണ് ചിത്രത്തിന്റെ അവതരണം. ഒരു മുറിയിൽ മരുന്നുകളുടെ കാഠിന്യത്തിൽ തളക്കപ്പെട്ട, ക്ഷീണിക്കപ്പെട്ട , ഒരു പെൺകുട്ടിയും, ബാല്യം ആസ്വദിക്കുന്ന, അതിന്റെ കൗതുകത്തിന്മേൽ ഓടിച്ചാടി നടക്കുന്ന ഒരു ചെറിയ പയ്യനും. കീർത്തന, മാസ്റ്റർ അ​ഗ്നിവേഷ് എന്നിവർ പ്രധാന കഥാപാത്രത്തിലെത്തുന്ന ചിത്രത്തിന്റെ ദെെർഘ്യം വെറും ഏഴ് മിനിറ്റ് മാത്രമാണ്. സൂര്യനാരായണനാണ് ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്യുന്നത്. സം​ഗീതം നിർവഹിച്ചിരിക്കുന്നത് നിതീഷ് ആർസി. സത്പ്രിയനാണ് എഡിറ്റർ. അബി ആർട്ട് കൈകാര്യം ചെയ്തിരിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in