പുസ്തകങ്ങളോടുള്ള സ്‌നേഹവും ലോകത്തോടുള്ള അനുകമ്പയും വളരട്ടെ, മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പൃഥ്വിരാജ്

പുസ്തകങ്ങളോടുള്ള സ്‌നേഹവും ലോകത്തോടുള്ള അനുകമ്പയും വളരട്ടെ, മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പൃഥ്വിരാജ്
Published on

മകള്‍ അലങ്കൃതയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് പൃഥ്വിരാജ് സുകുമാരന്‍. പുസ്തകങ്ങളോടുള്ള നിന്റെ സ്‌നേഹവും ലോകത്തോടുള്ള അനുകമ്പയും വളരട്ടെയെന്നാണ് പൃഥ്വിരാജ് എഴുതിയത്.

''ഹാപ്പി ബര്‍ത്ത് ഡേ ബേബി ഗേള്‍, നിന്റെ വളര്‍ച്ചയില്‍ മാമയും ഡാഡയും ഏറെ സേേന്താഷിക്കുന്നു. പുസ്തകങ്ങളോടുള്ള നിന്റെ സ്‌നേഹവും ലോകത്തോടുള്ള അനുകമ്പയും വളരെട്ട.

എപ്പോഴും ഈ കൗതുകവും ജിജ്ഞാസയും നിന്റെയുള്ളിലുണ്ടാകട്ടെ. എപ്പോഴും ഇതുപോലെ വലിയ സ്വപ്‌നങ്ങള്‍ കാണാനും നിനക്കാകട്ടെ. ഞങ്ങളുടെ എക്കാലത്തെയും സന്തോഷമാണ് നീ. ഒരുപാട് സ്‌നേഹം,'' പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

അപൂര്‍വ്വമായി മാത്രമേ പൃഥ്വിരാജ് ഫേസ്ബുക്കില്‍ മകളുടെ ചിത്രം പങ്കുവെക്കാറുള്ളു. മാതൃദിനത്തില്‍ സുപ്രിയയും അല്ലിയും കൂടെയുള്ള ചിത്രം പൃഥ്വിരാജ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in