വൈറസിലും, തുറമുഖത്തിലും പ്രധാന റോളില്‍, 17 വര്‍ഷത്തിന് ശേഷം പൂര്‍ണിമ

വൈറസിലും, തുറമുഖത്തിലും പ്രധാന റോളില്‍, 17 വര്‍ഷത്തിന് ശേഷം പൂര്‍ണിമ

ജൂണ്‍ എഴിന് സ്‌ക്രീനിലെത്തുന്ന വൈറസ്, പൂര്‍ണിമാ ഇന്ദ്രജിത്ത് എന്ന അഭിനേത്രിയുടെ മടങ്ങിവരവ് ആഘോഷിക്കുന്ന സിനിമയുമാണ്. ടി വി ചന്ദ്രന്‍ സംവിധാനം ചെയ്ത ഡാനിയാണ് പൂര്‍ണിമ വിവാഹത്തിന് മുമ്പ് അഭിനയിച്ച മലയാള സിനിമ. ഇന്ദ്രജിത്തുമായുള്ള വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്ന് വിട്ടുനിന്ന പൂര്‍ണിമ പിന്നീട് ടെലിവിഷനില്‍ അവതാരയായി സജീവമായിരുന്നു. പ്രാണാ എന്ന പേരില്‍ കൊച്ചിയില്‍ വസ്ത്രഡിസൈന്‍ സ്ഥാപനം നടത്തുന്ന പൂര്‍ണിമ വൈറസിന് പിന്നാലെ രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖത്തിലും പ്രധാന റോളിലുണ്ട്.

കേരളത്തിന്റെ നിപ്പാ അതിജീവനം പ്രമേയമാകുന്ന സിനിമ ആഷിക് അബുവാണ് സംവിധാനം ചെയ്യുന്നത്. റിമാ കല്ലിങ്കലാണ് ഒപിഎം സിനിമാസിന്റെ ബാനറില്‍ നിര്‍മ്മാണം. രേവതി, റിമാ കല്ലിങ്കല്‍, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, പാര്‍വതി തിരുവോത്ത്, ഇന്ദ്രജിത്ത് സുകുമാരന്‍, ആസിഫലി സൗബിന്‍ ഷാഹിര്‍ ജോജു തുടങ്ങിയവരാണ് സിനിമയിലെ അഭിനേതാക്കള്‍ സംവിധായകന്‍ സക്കരിയയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സംവിധായകനും തിരക്കഥാകൃത്തുമായ മുഹസിന്‍ പരാരിയും വരത്തന്‍ എഴുതിയ സുഹാസ് -ഷറഫ് കൂട്ടുകെട്ടുമാണ് വൈറസിന്റെ തിരക്കഥ.

ത്രില്ലര്‍ മൂഡിലുള്ള ചിത്രമാണ് വൈറസ് എന്നാണ് സൂചന. നിപ്പ ബാധയ്ക്കിടെ രോഗികളെ ശുശ്രൂഷിക്കുന്നതിനിടെ മരണപ്പെട്ട സിസ്റ്റര്‍ ലിനിയുടെ റോളിലാണ് റിമാ കല്ലിങ്കല്‍. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുടെ റോളില്‍ രേവതിയുമാണ്. ആരോഗ്യവകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥയുടെ റോളിലാണ് പൂര്‍ണിമയുടെ കഥാപാത്രമെന്നാണ് അറിയുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in