കിരീടം പാലം തിരുവനന്തപുരത്തെ ടൂറിസം കേന്ദ്രമാക്കാന്‍ മുഹമ്മദ് റിയാസ്; ഐഡിയ പറഞ്ഞത് ശിവന്‍കുട്ടി

കിരീടം പാലം തിരുവനന്തപുരത്തെ ടൂറിസം കേന്ദ്രമാക്കാന്‍ മുഹമ്മദ് റിയാസ്; ഐഡിയ പറഞ്ഞത് ശിവന്‍കുട്ടി

സിബി മലയില്‍ സംവിധാനം ചെയ്ത സിനിമയിലെ തിരുവനന്തപുരം വെള്ളായണി കായലിന്റെ ഭാഗമായ പാലം പ്രധാന ടൂറിസം കേന്ദ്രമാക്കാനൊരുങ്ങി മന്ത്രി മുഹമ്മദ് റിയാസ്. കഴിഞ്ഞ ദിവസം മന്ത്രി ശിവന്‍കുട്ടിയാണ് ഈ പാലത്തിന്റെ ടൂറിസം സാധ്യതകള്‍ പങ്കുവെച്ചതെന്നും റിയാസ് പറഞ്ഞു.

മോഹന്‍ലാലും ശ്രീനാഥും ഈ പാലത്തില്‍ ഒന്നിച്ചിരിക്കുന്ന രംഗവും കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി എന്ന ഏക്കാലത്തെയും മികച്ച ഗാനത്തെ മനോഹരമാക്കിയ ഈ പ്രദേശത്തിന്റെ ഭംഗിയും ഓരോ മലയാളിയുടെയും മനസ്സില്‍ പതിഞ്ഞതാണ്.

വിവിധ സമയങ്ങളിലുള്ള വെള്ളായണി കായലിന്റെ മനോഹാരിതയും പാലത്തിന്റെ ഏകാന്തതയും ഒപ്പിയെടുത്ത സംവിധായകന്‍ സിബി മലയില്‍ ഈ പ്രദേശത്തെ അനശ്വരമാക്കിയെന്നും റിയാസ് പറഞ്ഞു.

മുഹമ്മദ് റിയാസ് പറഞ്ഞത്

കിരീടം സിനിമയിലെ ഒരു പ്രധാന കഥാപാത്രമായിരുന്നു തിരുവനന്തപുരത്തെ വെള്ളായണി കായലിന്റെ ഭാഗമായ പാലം. കഥാഗതിയുടെ സുപ്രധാന മേഖലകളിലെല്ലാം ഈ പാലവുമുണ്ട്. അതുകൊണ്ട് തന്നെ നാട്ടുകാര്‍ ഇതിനെ കിരീടം പാലം എന്നുവിളിച്ചു.

മോഹന്‍ലാലും ശ്രീനാഥും ഈ പാലത്തില്‍ ഒന്നിച്ചിരിക്കുന്ന രംഗവും കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി എന്ന ഏക്കാലത്തെയും മികച്ച ഗാനത്തെ മനോഹരമാക്കിയ ഈ പ്രദേശത്തിന്റെ ഭംഗിയും ഓരോ മലയാളിയുടെയും മനസ്സില്‍ പതിഞ്ഞതാണ്. വിവിധ സമയങ്ങളിലുള്ള വെള്ളായണി കായലിന്റെ മനോഹാരിതയും പാലത്തിന്റെ ഏകാന്തതയും ഒപ്പിയെടുത്ത സംവിധായകന്‍ സിബി മലയില്‍ ഈ പ്രദേശത്തെ അനശ്വരമാക്കി.

കഴിഞ്ഞദിവസം മന്ത്രി ശിവന്‍കുട്ടി ഈ പാലത്തിന്റെ ടൂറിസം സാധ്യതകള്‍ പങ്കുവെച്ചു. ഞങ്ങള്‍ രണ്ട് പേരും ഇന്ന് കുറച്ച് സമയം പാലത്തില്‍ ചെലവഴിച്ചു. ആരും കൊതിക്കുന്ന ഗ്രാമീണ ഭംഗിയും വെള്ളായണി കായലിന്റെ മനോഹാരിതയും ചേര്‍ന്നതാണ് ഈ പ്രദേശം. ഗ്രാമീണ ടൂറിസത്തിന്റെ വലിയ സാധ്യതയുള്ള നാട്.

കിരീടം സിനിമയുടെ പേരില്‍ അറിയപ്പെടുന്ന ഈ പാലം ഇനി തിരുവനന്തപുരത്തെ പ്രധാന ടൂറിസം കേന്ദ്രമായി മാറും. അതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in