മാലിക് സത്യസന്ധതയില്ലാത്ത സിനിമ, അന്യായം; വിമര്‍ശിച്ച് എന്‍.എസ് മാധവന്‍

മാലിക് സത്യസന്ധതയില്ലാത്ത സിനിമ, അന്യായം; വിമര്‍ശിച്ച് എന്‍.എസ് മാധവന്‍

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക് സത്യസന്ധമല്ലാത്ത ചിത്രമാണെന്ന് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. മാലിക്കിന്റെ മേക്കിങ്ങിനേയും അഭിനേതാക്കളുടെ പ്രകടനത്തെയും അഭിനന്ദിക്കുന്നതിനൊപ്പം തന്നെ സിനിമയിലെ രാഷ്ട്രീയത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയാണ്. ഈ പശ്ചാത്തലത്തിലാണ് ചിത്രം സത്യസന്ധതയില്ലാത്തതാണെന്നും അന്യായമാണെന്നും എന്‍.എസ് മാധവന്‍ എഴുതിയത്.

12 വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന ബീമാപ്പള്ളി വെടിവെപ്പുമായി സിനിമയിലെ പ്രമേയത്തിനുള്ള സാമ്യതയാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. ട്വിറ്ററിലും മാലിക് ട്രെന്‍ഡിങ്ങായിരുന്നു.

വേട്ടയാടിയവരുടെ പേര് വരാതെ നോക്കിയ സിനിമയാണ് മാലിക്കെന്നും വേട്ടക്കാരെ വെളുപ്പിച്ചെടുക്കാന്‍ വേണ്ടി ഇരകളെ ടാര്‍ഗറ്റ് ചെയ്ത സിനിമ എതിര്‍ക്കപ്പെടേണ്ടത് തന്നെയാണെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവും യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ശോഭാ സുബിന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. മാലിക്കിലെ രാഷ്ട്രീയ ഒളിച്ചുകടത്തല്‍ എതിര്‍ക്കപ്പെടേണ്ടത് തന്നെയാണെന്നും ബീമപള്ളി വെടിവയ്പ്പ് കേരളത്തിലെ മുസ്ലീങ്ങളെ ക്രൂരമായി വേട്ടയാടിയ ഒരു ഓര്‍ഗനൈസ്ഡ് കലാപമാണെന്നും അവര്‍ പറഞ്ഞിരുന്നു. ഇത്തരത്തില്‍ നിരവധി വിമര്‍ശനങ്ങള്‍ ചിത്രത്തിനെതിരെ പുറത്തുവരുന്നുണ്ട്,.

റമദപ്പള്ളി പരിസരത്തെ തീരദേശ മേഖലയില്‍ ജീവിക്കുന്ന സുലൈമാന്റേയും അയാളെ ആശ്രയിച്ച് ജീവിക്കുന്ന തുറക്കാരുടെയും ജീവിതമാണ് മാലിക്കില്‍ അവതരിപ്പിക്കുന്നത്. പോലീസും സര്‍ക്കാരുമായുള്ള ഗുഡാലോചനയുടെ ഫലമായി തീരദേശവാസികള്‍ക്കിടയില്‍ സാമുദായിക കലാപമുണ്ടാക്കുന്നതാണ് സിനിമയുടെ പ്രമേയം.

Related Stories

No stories found.
logo
The Cue
www.thecue.in