അയ്യയ്യോ ഭരണം മാറീലോ, ക്യാപ്‌സൂള്‍ തീര്‍ന്നല്ലോ; 'വിജയാഘോഷത്തിന് ഗാനം' റെഡിയാക്കി യുഡിഎഫ് ക്യാമ്പ്‌

അയ്യയ്യോ ഭരണം മാറീലോ, ക്യാപ്‌സൂള്‍ തീര്‍ന്നല്ലോ; 'വിജയാഘോഷത്തിന് ഗാനം' റെഡിയാക്കി യുഡിഎഫ് ക്യാമ്പ്‌
remya
Published on

പ്രീ പോള്‍-എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിന് ഭരണത്തുടര്‍ച്ച പ്രവചിക്കുമ്പോഴും യുഡിഎഫ് ആത്മവിശ്വാസം കൈവിടുന്നില്ല. തങ്ങള്‍ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയാല്‍ സോഷ്യല്‍ മീഡിയയില്‍ വിജയാഹ്ലാദത്തിന് വേണ്ടി പ്രചരണ ഗാനം ഒരുക്കിയിരിക്കുകയാണ് യുഡിഎഫ് ക്യാമ്പ്.

പാരഡി-ഇലക്ഷന്‍ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ അബ്ദുള്‍ഖാദര്‍ കാക്കനാട് ആണ് യുഡിഎഫ് ക്യാമ്പിനുള്ള വിജയാഹ്ലാദ ഗാനം ഒരുക്കിയിരിക്കുന്നത്. അബ്ദുള്‍ഖാദര്‍ തന്നെയാണ് ഗാനരചനയും ആലാപനവും. മുന്നണി-രാഷ്ട്രീയ ഭേദമന്യേ അബ്ദുള്‍ഖാദര്‍ ഗാനങ്ങള്‍ ഒരുക്കാറുണ്ട്. നീരജ് മാധവിന്റെ 'അയ്യയ്യോ പണി പണി പാളീല്ലോ എന്ന റാപ് സോംഗത്തിന്റെ പാരഡിയാണ് യുഡിഎഫ് വിജയഗാനത്തിന് തെരഞ്ഞെടുത്തിരിക്കുന്നത്.

യു ഡി എഫ് ക്യാമ്പ് തികഞ്ഞ ആത്മവിശ്വാസത്തില്‍ ആണ്! രണ്ടും കല്‍പ്പിച്ചുള്ള വിജയാഹ്ലാദ ഗാനവും റെഡിയാണ്! നാളെ വോട്ടെണ്ണുമ്പോള്‍ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ അതിജീവിച്ച് അവര്‍ ജയിച്ച് കേറുമെന്ന്തന്നെയാണ് അവരുടെ വിശ്വാസം...
അബ്ദുള്‍ ഖാദര്‍ കാക്കനാട്

അയ്യയ്യോ തോറ്റുപോയല്ലോ, സ്‌റ്റെപ്പിനിയായ ചങ്കുള്ളാശാന്‍ കടക്കുപുറത്ത് എന്ന് തുടങ്ങുന്നതാണ് ഗാനം. കടലിന്‍മക്കളുടെ കണ്ണീര്‍ച്ചുഴിയില്‍ ഇടതന്‍ തീര്‍ന്നല്ലോ എന്ന് നീളുന്നു ഗാനം.എല്‍ഡിഎഫ് ക്യാമ്പിന് വേണ്ടിയുള്ള വിജയാഹ്ലാദ ഗാനവും അബ്ദുള്‍ ഖാദര്‍ പങ്കുവച്ചിട്ടുണ്ട്‌

Related Stories

No stories found.
logo
The Cue
www.thecue.in