‘അവര്‍ എന്റെ സംഗീതത്തെ കൊന്നുകളഞ്ഞു’; റീമിക്‌സുകളോടുളള അനിഷ്ടം അറിയിച്ച് എ ആര്‍ റഹ്മാന്‍

‘അവര്‍ എന്റെ സംഗീതത്തെ കൊന്നുകളഞ്ഞു’; റീമിക്‌സുകളോടുളള അനിഷ്ടം അറിയിച്ച് എ ആര്‍ റഹ്മാന്‍

‘അവര്‍ എന്റെ സംഗീതത്തെ കൊന്നുകളഞ്ഞു’; റീമിക്‌സുകളോടുളള അനിഷ്ടം അറിയിച്ച് എ ആര്‍ റഹ്മാന്‍

'ഈശ്വര്‍ അള്ളാ' എന്ന തന്റെ ഇഷ്ടഗാനത്തെ റീമിക്‌സിലൂടെ അവര്‍ കൊന്നുകളഞ്ഞെന്ന് എ ആര്‍ റഹ്മാന്‍. ദീപ മേത്ത സംവിധാനം ചെയ്ത് 1998ല്‍ പുറത്തിറങ്ങിയ '1948 എര്‍ത്ത്' എന്ന ഹിന്ദി ചിത്രത്തിന് വേണ്ടി എ ആര്‍ റഹ്മാന്‍ സംഗീതം ഒരുക്കിയ ഗാനമായിരുന്നു 'ഈഷ്വര്‍ അള്ളാ'. വരാനിരിക്കുന്ന '99 സോങ്‌സ്' എന്ന ചിത്രവുമായി ബന്ധപ്പെട്ട് ക്വിന്റിന് നല്‍കിയ അഭിമുഖത്തിലാണ് റഹ്മാന്‍ റീമിക്‌സുകളോടുളള തന്റെ അനിഷ്ടം അറിയിച്ചത്.

‘അവര്‍ എന്റെ സംഗീതത്തെ കൊന്നുകളഞ്ഞു’; റീമിക്‌സുകളോടുളള അനിഷ്ടം അറിയിച്ച് എ ആര്‍ റഹ്മാന്‍
ഏ ആര്‍ റഹ്മാന്‍ സര്‍ ലൊക്കേഷനില്‍ വരണമെന്ന് ആഗ്രഹം പറഞ്ഞു: പൃഥ്വിരാജ് സുകുമാരന്‍

റീമിക്‌സുകള്‍ ഒരിക്കലും യഥാര്‍തഥ സംഗീതത്തിന് പകരമാകുന്നില്ല. റീമിക്‌സുകളെ തെറ്റായ രീതി എന്നൊന്നും വിമര്‍ശിക്കാനുമാവില്ല. എങ്കിലും മില്യണ്‍ കണക്കിന് ആളുകള്‍ തുടര്‍ച്ചയായി ഇതു തന്നെ ചെയ്യുമ്പോള്‍ ആവര്‍ത്തനവിരസത അനുഭവപ്പെടുന്നു. ജാവേദ് അക്തര്‍ സാബ് എഴുതിയ എനിക്ക് ഏറ്റവും പ്രീയപ്പെട്ട എന്റെ ഗാനമാണ് ‘ഈശ്വര്‍ അള്ളാ’. ഇതിന്റെ റീമിക്‌സ് ചെയ്ത് അവര്‍ അതിലെ സംഗീതത്തെ കൊന്നുകളഞ്ഞു. നശിപ്പിച്ച് കളഞ്ഞെന്ന് തന്നെ പറയാം. എനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.

എ ആര്‍ റഹ്മാന്‍

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

റീമ്ക്‌സുകള്‍ ചെയ്യുമ്പോള്‍ ചെയ്ത ആളുടെ പേര് ക്രെഡിറ്റായി നല്‍കണമെന്നും സംഗീതത്തിന്റെ യഥാര്‍ത്ഥ ഉടമസ്തരില്‍ നിന്ന് അവകാശം വാങ്ങണമെന്നും റഹ്മാന്‍ പറയുന്നു. വലിയ അധ്വാനങ്ങള്‍ക്ക് ഒടുവിലാണ് ഒരോ കമ്പോസറും അദ്ദേഹത്തിന്റെ ഗാനം പുറത്തിറക്കുന്നത്. വരികള്‍ എഴുതുന്നവര്‍, അതിന്‍ അഭിനയിക്കുന്നവര്‍ ആങ്ങനെ ഒരുപാട് പേരുടെ അധ്വാനമുണ്ടാകും ഓരോ വര്‍ക്കിനും പിന്നില്‍. ആ പരിശുദ്ധമായ സംഗീതത്തെയാണ് റീമിക്‌സുകളിലൂടെ ഇല്ലാതാക്കുന്നത്. ചിലപ്പോഴൊക്കെ യഥാര്‍ത്ഥ സംഗീത സംവിധായകന്റെ പേരുപോലും അവര്‍ ക്രെഡിറ്റ് ആയി നല്‍കാറില്ല. അത് അത്ര നല്ല കാര്യമായി തോന്നുന്നില്ലെന്നും എ ആര്‍ റഹ്മാന്‍ വ്യക്തമാക്കി.

‘അവര്‍ എന്റെ സംഗീതത്തെ കൊന്നുകളഞ്ഞു’; റീമിക്‌സുകളോടുളള അനിഷ്ടം അറിയിച്ച് എ ആര്‍ റഹ്മാന്‍
‘റഹ്മാന്‍ സര്‍ പേഴ്‌സണലി എക്‌സൈറ്റഡ് ആണ്’, ആടുജീവിതത്തിലെ പാട്ടുകളെക്കുറിച്ച് പൃഥ്വിരാജ്

ഒരുപാട് റീമിക്‌സുകളും റാപ് മ്യൂസിക്കുകളും എല്ലാമായി മ്യൂസിക് ഇന്റസ്ട്രി വലിയ മാറ്റങ്ങളിലൂടെ കടന്ന് പോയിക്കൊണ്ടിരിക്കുകയാണ്. ചിലതെല്ലാം വിജയമാകാറുണ്ടെങ്കിലും ചിലപ്പോഴൊക്കെ അവര്‍ യഥാര്‍ത്ഥ സംഗീതത്തെ കൊല്ലുകയല്ലേ എന്ന് തനിക്ക് തോന്നാറുണ്ടെന്നും അദ്ദേഹം പറയുന്നു. മുന്‍പ് വന്നിരുന്നതുപോലെയുളള യഥാര്‍ത്ഥ സംഗീതം എന്തുകൊണ്ട് ഇന്ന് ഉണ്ടാകുന്നില്ല എന്ന് തീര്‍ച്ചയായും പ്രേക്ഷകര്‍ കരുതുന്നുണ്ടാകും. സംഗീതത്തിന്റെ ഒറിജിനലിനെ തേടിയുളള പ്രേക്ഷകരുടെ അന്വേഷണത്തിന് ഒടുവിലാണ് '99 സോങ്‌സ്' ഉണ്ടാകുന്നതെന്നും റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.

വിശ്വേഷ് കൃഷ്ണമൂര്‍ത്തിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് '99 സോങ്‌സ്'. എ ആര്‍ റഹ്മാനാണ് ചിത്രത്തില്‍ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in