ഗോവിന്ദ് വസന്തയുടെ സം​ഗീതത്തിൽ ഷഹബാസ് അമൻ പാടിയ 'താരകങ്ങളേ'; സർക്കീട്ടിലെ പുതിയ ​ഗാനം

ഗോവിന്ദ് വസന്തയുടെ സം​ഗീതത്തിൽ ഷഹബാസ് അമൻ പാടിയ 'താരകങ്ങളേ';  സർക്കീട്ടിലെ പുതിയ ​ഗാനം
Published on

ആസിഫ് അലി, ദിവ്യ പ്രഭ, ദീപക് പറമ്പോൽ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്ന സർക്കീട്ടിലെ മൂന്നാം ഗാനമായ 'താരകം' പുറത്തിറങ്ങി. തമർ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനത്തിന് ​ഗോവിന്ദ് വസന്തയാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. അൻവർ അലിയുടെ വരികൾക്ക് ഷഹബാസ് അമനാണ് ശബ്ദം നൽകിയിരിക്കുന്നത്

ചിത്രത്തിലെ ഹോപ്പ് സോങ്, ജെപ്പ് സോങിനു ശേഷം ഗോവിന്ദ് വസന്ത സംഗീതത്തിൽ ഇറങ്ങുന്ന മൂന്നാം ഗാനമാണ് താരകം. പൊൻമാൻ എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ് വിത്ത് ആക്ഷൻ ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്, ഫ്ളോറിൻ ഡൊമിനിക്ക് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് സർക്കീട്ട്.

ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളായ ആമീറിനെയും ജെഫ്‌റോണിനെയും അവതരിപ്പിക്കുന്നത് ആസിഫ് അലിയും ബാലതാരം ഓര്‍ഹാനുമാണ്. ഇരുവരുടെയും ബന്ധത്തിന്റെ കഥയാണ് ചിത്രം. പൂര്‍ണ്ണമായും ഗള്‍ഫ് രാജ്യങ്ങളിൽ ചിത്രീകരിച്ച 'സർക്കീട്ട്', യുഎഇ, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി 40 ദിവസം കൊണ്ടാണ് പൂർത്തിയാക്കിയത്. സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീൺ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രേക്ഷക- നിരൂപക ശ്രദ്ധ നേടിയ തമറിന്റെ ആദ്യ ചിത്രമായ 'ആയിരത്തിയൊന്നു നുണകൾ' എന്ന സിനിമക്ക് ശേഷം പുറത്തിറങ്ങുന്ന ചിത്രം മെയ് 8ന് ലോകമെമ്പാടും പ്രദശനത്തിനു എത്തും. കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ബ്ലോക്ക്ബസ്റ്റർ സിനിമകൾക്ക് ശേഷം റിലീസിനെത്തുന്ന ആസിഫ് അലി ചിത്രം കൂടിയാണ് സർക്കീട്ട്.

ഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ- സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത് കരുണാകരൻ, കലാസംവിധാനം - വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം - ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് - സുധി, ലൈൻ പ്രൊഡക്ഷൻ - റഹിം പിഎംകെ, സിങ്ക് സൗണ്ട്- വൈശാഖ്. പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, പോസ്റ്റർ ഡിസൈൻ- ഇല്ലുമിനാർട്ടിസ്റ്റ്, സ്റ്റിൽസ്- എസ്‌ബികെ ഷുഹൈബ്

Related Stories

No stories found.
logo
The Cue
www.thecue.in