ഓ മച്ചാനേ, റിനോഷ് ജോർജിന്റെ സിം​ഗിൾ ആന്തെം

ഓ മച്ചാനേ,  റിനോഷ് ജോർജിന്റെ സിം​ഗിൾ ആന്തെം
WS3
Published on

നോൺസെൻസ് എന്ന എം സി ജിതിൻ ചിത്രത്തിലൂടെ ശ്രദ്ധേയനായ റിനോഷ് ജോർജ് പുറത്തിറക്കിയ മ്യൂസിക് വീഡിയോ ആണ് ഓ മച്ചാനേ. 'ഐ ആം എ മല്ലു' എന്ന മ്യൂസിക് വീഡിയോയിലൂടെ മലയാളിയെ 'പൊളി'യാക്കി അവതരിപ്പിച്ച റിനോഷ് ജോർജ് തന്റെ ഒഫീഷ്യൽ യുട്യൂബ് ചാനലിലൂടെയാണ് ഇത്തവണത്തെ വാലന്റൈൻസ് ഡേയ്ക്ക് സിംഗിൾസ് ആന്തവുമായാണ് റിനോഷ് എത്തിയിരിക്കുന്നത്.

'ഓ മച്ചാനേ' എന്ന് പേരിട്ടിരിക്കുന്ന 'എ സിംഗിൾസ് വെഡ്ഡിംഗ് ആന്തം' കഴിഞ്ഞദിവസം റിനോഷിന്റെ യുട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തു. മ്യൂസിക് വീഡിയോയുടെ ആശയവും ആവിഷ്കാരവും സംഗീതവും വരികളും റിനോഷ് തന്നെയാണ്. വിവാഹമോചനത്തിന് ശേഷമുള്ള പുനർവിവാഹം നോർമലൈസ് ചെയ്തു കൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്.

റിനോഷ് ജോർജിന്റെ നേതൃത്വത്തിലുള്ള ആർ ജി എന്റർടയിൻമെന്റ്സ് ഓ മച്ചാനേ മ്യൂസിക് വീഡിയോ ഒരുക്കിയിരിക്കുന്നത്. റിനോഷും അരോഷ് ജോണും ചേർന്നാണ് നിർമാണം. ലൂക്ക് ജോസ് ആണ് 'ഓ മച്ചാനേ' എന്ന സിംഗിൾസ് വെഡ്ഡിംഗ് ആന്തത്തിന്റെ ഡി ഒ പി. എഡിറ്റർ - സുമിത് ദൂബേ, അസോസിയേറ്റ് ഡയറക്ടർ - നിഖിൽ മുക്കറ്റിറ, കളറിസ്റ്റ - തേജസ് പുഷ്കരൻ, സ്റ്റൈലിംഗ് - റിദ നവാബ്, ഡാൻസ് കോറിയോഗ്രഫി - സന്ദീപ് സന്ദ്മൻ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് - ആകാശ് ജോൺ എന്നിവരാണ് അണിയറയിൽ പ്രവർത്തിച്ചവർ

Related Stories

No stories found.
logo
The Cue
www.thecue.in