'ആദ്യത്തെ നോക്കില്‍ നീ'; 'കോഴിപ്പോരി'നിടയില്‍ ബിജിബാലിന്റെ പ്രണയഗാനം

'ആദ്യത്തെ നോക്കില്‍ നീ'; 'കോഴിപ്പോരി'നിടയില്‍ ബിജിബാലിന്റെ പ്രണയഗാനം

പൗളി വത്സന്‍, ജോളി ചിറയത്ത് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന കോഴിപ്പോര് എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു. നവാഗതരായ ജിനോയ് ജനാര്‍ദ്ദനനും ജിബിറ്റ് ജോര്‍ജും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പ്രണയഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ബിജിബാല്‍ ഈണമിട്ട് ആന്‍ ആമിക്കൊപ്പം ആലപിച്ച ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്.

നിവിന്‍ പോളിയാണ് ഗാനം ഫേസ്ബുക്കിലൂടെ റിലീസ് ചെയ്തത്. കെട്ടിയോളാണെന്റെ മാലാഖ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വീണ നന്ദകുമാറും ചിത്രത്തില്‍ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആദ്യത്തെ നോക്കില്‍ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്.

'ആദ്യത്തെ നോക്കില്‍ നീ'; 'കോഴിപ്പോരി'നിടയില്‍ ബിജിബാലിന്റെ പ്രണയഗാനം
‘23 ലക്ഷം ചിലവായപ്പോള്‍ കിട്ടിയത് 6.22 ലക്ഷം’ ; കരുണ വിവാദത്തില്‍ പ്രതികരണവുമായി ബിജിബാലും ഷഹബാസ് അമനും

ജിബിറ്റ് ജോര്‍ജിന്റെ കഥയ്ക്ക് തിരക്കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്നത് ജിനോയ് ജനാര്‍ദ്ദനനാണ്. കൊച്ചി നഗരത്തിനടുത്തെ കിടങ്ങൂര്‍ എന്ന ഗ്രാമത്തിലെ ഗാഗുല്‍ത്താ ലെയ്‌നിലെ മേരി, ബീന എന്നീ അയല്‍വാസികളുടെ കഥയാണ് ചിത്രം പറയുന്നത്. കോഴി മുട്ടയിടുന്നത് സംബന്ധിച്ച തര്‍ക്കം പറയുന്ന ടീസര്‍ ശ്രദ്ധ നേടിയിരുന്നു. ഗാഗുല്‍ത്തയിലെ കോഴിപ്പോര് എന്നായിരുന്നു ആദ്യം ചിത്രത്തിന് പേരിട്ടിരുന്നതെങ്കിലും പിന്നീട് അത് കോഴിപ്പോര് എന്നാക്കി ചുരുക്കുകയായിരുന്നു.

ഇന്ദ്രന്‍സ്, നവജിത് നാരായണന്‍, സോഹന്‍ സീനുലാല്‍, അഞ്ജലി നായര്‍, ജിനോയ് ജനാര്‍ദ്ദനന്‍, പ്രവീണ്‍ ഠഖ, അസീസ് നെടുമങ്ങാട്, ജിബിറ്റ് ജോര്‍ജ്, സരിന്‍, ശങ്കര്‍ ഇന്ദുചൂഡന്‍, ഷൈനി സാറ, മേരി എരമല്ലൂര്‍, ഗീതി, നന്ദിനി ശ്രീ, സമീക്ഷ നായര്‍, ഹര്‍ഷിത് സന്തോഷ് തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളാവുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in