ഏറ്റവും കൂടുതല്‍ ഗ്രാമി പുരസ്‌കാരം നേടിയ വ്യക്തി; റെക്കോര്‍ഡ് തീര്‍ത്ത് ബിയോണ്‍സെ

ഏറ്റവും കൂടുതല്‍ ഗ്രാമി പുരസ്‌കാരം നേടിയ വ്യക്തി; റെക്കോര്‍ഡ് തീര്‍ത്ത് ബിയോണ്‍സെ

65-ാം ഗ്രാമി പുരസ്‌കാര വേദിയില്‍ ചരിത്ര നേട്ടവുമായി ബിയോണ്‍സേ. തന്റെ റിനയസന്‍സ് എന്ന ആല്‍ബത്തിന് ബെസ്റ്റ് ഡാന്‍സ്/ ഇലക്ട്രോണിക് ആല്‍ബം എന്ന വിഭാഗത്തില്‍ പുരസ്‌കാരം നേടിയതോടെ ഏറ്റവും കൂടുതല്‍ ഗ്രാമി പുരസ്‌കാരങ്ങള്‍ നേടിയ വ്യക്തിയായി ബിയോണ്‍സെ മാറി.

ജോര്‍ജ് സോള്‍ട്ടി എന്ന ഹങ്കേറിയന്‍-ബ്രിട്ടിഷ് കണ്ടക്ടറുടെ 31 ഗ്രാമി എന്ന 20 വര്‍ഷത്തെ റെക്കോര്‍ഡാണ് ബിയോണ്‍സെ മറികടന്നത്. 32 ഗ്രാമി പുരസ്‌കാരങ്ങളാണ് നിലവില്‍ ബിയോണ്‍സെ നേടിയിട്ടുള്ളത്.

താന്‍ വികാരഭരിതയാകുന്നില്ലെന്നാണ് പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ബിയോണസെ പറഞ്ഞത്. അതോടൊപ്പം തന്റെ കുടുംബത്തിനും ബിയോണ്‍സെ നന്ദി പറഞ്ഞു. 65-ാമത് ഗ്രാമി പുരസ്‌കാരത്തില്‍ നാല് പുരസ്‌കാരങ്ങളാണ് ബിയോണ്‍സെയ്ക്ക് ലഭിച്ചത്. എങ്കിലും ആല്‍ബം ഓഫ് ദ ഇയര്‍ പുരസ്‌കാരം ബിയോണ്‍സെയ്ക്ക് നേടാന്‍ ആയില്ല.

നാലാം തവണയാണ് ബിയോണ്‍സെയ്ക്ക് ആല്‍ബം ഓഫ് ദ ഇയര്‍ പുരസ്‌കാരം നഷ്ടമാകുന്നത്. 65-ാം ഗ്രാമിയില്‍ ഹാരി സ്റ്റൈലാണ് ആല്‍ബം ഓഫ് ദ ഇയര്‍ പുസ്‌കാരത്തിന് അര്‍ഹനായത്. 'ഹാരീസ് ഹൗസ്' എന്ന റെക്കോര്‍ഡിനാണ് പുരസ്‌കാരം.

ഗ്രാമിയില്‍ ചരിത്ര വിജയം നേടിയെങ്കിലും ആല്‍ബം ഓഫ് ദ ഇയര്‍ നഷ്ടപ്പെട്ടതിനാല്‍ ബിയോണ്‍സെ ആരാധകര്‍ വിഷമത്തിലാണ്. ട്വിറ്ററില്‍ നോട്ട് ബിയോണ്‍സെ എന്ന ഹാഷ്ടാഗ് ട്രെന്റിംഗായിരുന്നു. ഹാരി സ്‌റ്റൈലിന് പുരസ്‌കാരം ലഭിച്ചതിനെതിരെ വിമര്‍ശനവും ട്വിറ്ററില്‍ ഉയരുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in