വിമര്‍ശിച്ചോളൂ, പക്ഷേ ഓണ്‍ലൈന്‍ മോബ് ലിഞ്ചിംഗ് ആര്‍ക്കെതിരെയും നന്നല്ല; പുതിയ പാട്ടുമായി ആര്യ ദയാല്‍

ARYA DHAYAL
ARYA DHAYALARYA DHAYAL

സംഗീതത്തെയും ആലാപനത്തെയും മെച്ചപ്പെടുത്താനുതകുന്ന ഏത് തരം വിമര്‍ശനത്തെയും സ്വീകരിക്കുന്നുവെന്ന് ആര്യ ദയാല്‍. ഓണ്‍ലൈന്‍ മൊബ് ലിഞ്ചിംഗ് ഞാനുള്‍പ്പെടെ ആര്‍ക്കെതിരെയും നടത്തുന്നതിനെ അതേ സമയം അംഗീകരിക്കുന്നുമില്ല. 'അടിയേ കൊള്ളുതേ' എന്ന ഗാനം ആലപിച്ചതിന് പിന്നാലെ വരുന്ന വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും വ്യക്തിഹത്യയിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് ആര്യയുടെ പ്രതികരണം.

'തന്നനം താനന്നം' എന്ന പാട്ടിന്റെ കവര്‍ വേര്‍ഷന്‍ അപ്ലോഡ് ചെയ്താണ് ആര്യ ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത് സെവന്‍ റിംഗ്‌സും തന്നനം എന്ന ഗാനവുമായി ചേര്‍ത്ത് പാടിയ ഗാനത്തിന് നല്ല പ്രതികരണമാണ് കമന്റില്‍ ലഭിക്കുന്നത്.

ട്രോളും ലിഞ്ചിംഗും

ഗായിക ആര്യദയാലിന്റെ മറുപടി. 'പാട്ടിന്റെ കവര്‍ വേര്‍ഷനല്ല യൂട്യൂബ് ചാനലില്‍ അപ് ലോഡ് ചെയ്തിരിക്കുന്നതെന്നും പാടുന്നതിന് മുമ്പുള്ള ജാം സെഷനായിരുന്നു'വെന്നും ദയവായി രണ്ടും തമ്മിലുള്ള വ്യത്യാസം മനസിലാക്കണമെന്നും ആര്യ ദയാല്‍.

മേയ് അഞ്ചിന് ആര്യ ദയാല്‍ സ്വന്തം യൂട്യൂബ് ചാനലില്‍ 'വാരണം ആയിരം' എന്ന സിനിമയിലെ 'അടിയേ കൊള്ളുതേ ' എന്ന ഗാനം പാടുന്ന ജാമിംഗ് സെഷന്‍ അപ്ലോഡ് ചെയ്തിരുന്നു. കമന്റിലും ഡിസ് ലൈക്ക് ബട്ടനിലുമായി നിരവധി പേര്‍ ആലാപനത്തെ വിമര്‍ശിച്ച് രംഗത്ത് വന്നു. കീ ബോര്‍ഡിസ്റ്റ് സാജന്‍ കമലിനൊപ്പമുള്ള വീഡിയോയാണ് ആര്യ ദയാല്‍ പങ്കുവച്ചിരുന്നത്. നാല് ദിവസം കൊണ്ട് മൂന്നേകാല്‍ ലക്ഷം കാഴ്ചക്കാരെ സ്വന്തമാക്കിയ വീഡിയോ കഴിഞ്ഞ ദിവസം മുതല്‍ യൂട്യൂബില്‍ ട്രെന്‍ഡിംഗില്‍ നമ്പര്‍ വണ്‍ ആണ്. ഇരുപത്തിയേഴായിരത്തിലേറെ ഡിസ് ലൈക്കാണ് പാട്ടിന് ലഭിച്ചത്. പാട്ടിന് താഴെയുള്ള പതിനായിരത്തിലേറെ വരുന്ന കമന്റുകളിലേറെയും വിമര്‍ശനവും ട്രോളുകളുമാണ്.

ARYA DHAYAL
കവര്‍ പാടുന്നത് കൂടുതല്‍ പേരിലെത്താന്‍,ബാന്‍ഡ് ഉടന്‍; ഒറിജിനല്‍ കൂടുതലുണ്ടാകും: ആര്യ ദയാല്‍ അഭിമുഖം

പുതുനിരയിലെ ഏറെ സ്വീകാര്യതയുള്ള ഗായിക കൂടിയായ ആര്യ ദയാല്‍. 'സഖാവ്' എന്ന കവിതയുടെ ആലാപനത്തിലൂടെ വൈറലായ ആര്യ ദയാലിനെ പിന്നീട് കാണുന്നത് കൊവിഡ് തുടക്കത്തില്‍ അമിതാബ് ബച്ചന്റെ പങ്കുവച്ച ട്വീറ്റിനൊപ്പമാണ്. കൊവിഡ് കാലത്ത് തന്റെ ആശുപത്രി ജീവിതത്തെ പ്രകാശ പൂരിതമാക്കിയ സംഗീതമെന്നാണ് ആര്യദയാലിനെക്കുറിച്ച് അമിതാബ് ബച്ചന്‍ പറഞ്ഞിരുന്നത്. കവര്‍ സോംഗുകള്‍ക്ക് പിന്നാലെ 'കിംഗ് ഓഫ് മൈ കൈന്‍ഡ്' എന്ന സിംഗിളുമായി ആര്യ ദയാല്‍ എത്തിയിരുന്നു.

ARYA DHAYAL
കവറുകളിൽ നിന്ന് ശുദ്ധ സംഗീതത്തെ രക്ഷിക്കൂ എന്നൊക്കെ അലമുറ ഇടുന്നത് കാണുമ്പോ ചിരി വന്നു പോകാറുണ്ട്

Related Stories

No stories found.
logo
The Cue
www.thecue.in