യൂട്യൂബ് ടൈറ്റിലില്‍ ഗാനരചയിതാവിന്റെ പേര് കൂടി നല്‍കണമെന്ന് അന്‍വര്‍ അലി

യൂട്യൂബ് ടൈറ്റിലില്‍ ഗാനരചയിതാവിന്റെ പേര് കൂടി നല്‍കണമെന്ന് അന്‍വര്‍ അലി

സിനിമാ ഗാനങ്ങള്‍ യൂട്യൂബിലൂടെ നല്‍കുമ്പോള്‍ പ്രധാന ടൈറ്റിലില്‍ ഗാനരചയിതാവിനെ കൂടി ഉള്‍പ്പെടുത്തണമെന്ന് കവിയും ഗാനരചയിതാവുമായ അന്‍വര്‍ അലി.

അന്‍വര്‍ അലി പറഞ്ഞത്

ഞാന്‍ ആദ്യമൊന്നും ഇത് ശ്രദ്ധിച്ചിരുന്നില്ല. കാര്യം ഞാന്‍ മുതിര്‍ന്നൊരു മധ്യവയസ്‌കനായിരുന്നപ്പോള്‍ യാദൃശ്ചികമായി സിനിമാ പാട്ടെഴുത്തില്‍ വന്ന ആളാണ്. അതുകൊണ്ടായിരിക്കും എന്റെ ശ്രദ്ധയില്‍ ഇത് പെട്ടില്ലായിരുന്നു. എന്റെ വിഷയമായിരുന്നില്ല. പിന്നെ ഞാന്‍ അത്യാവശ്യം നാട്ടുകാര്‍ അറിയുന്ന ലിറിസിസ്റ്റ് ആയപ്പോള്‍ ഇത് നോക്കാന്‍ തുടങ്ങി(തമാശയായി). അപ്പോഴാണ് മനസിലായത്, മായാനദിയിലും കുമ്പളങ്ങി നൈറ്റ്‌സും ഉള്‍പ്പെടെയുള്ള സിനിമകളില്‍ അതിലെ താരങ്ങളുടെയും സംവിധായകരുടെയും പേരുകള്‍ ആദ്യം, ഭാഗ്യത്തിന് സുഷിന്റെയും പേരും കാണും. പാട്ടുകാരുടെ പേര് ഉറപ്പായും ഉണ്ടാകും, അതില്‍ ഒരു അനീതിയുണ്ട്. ഇനി അങ്ങോട്ട് കൃത്യമായി പറഞ്ഞിട്ട് മാത്രമേ പാട്ടെഴുതുകയുള്ളൂ.

കൊച്ചിയില്‍ സിനിമാ പാരഡിസോ ക്ലബ് സിനി അവാര്‍ഡ്‌സില്‍ മികച്ച ഒറിജിനല്‍ സ്‌കോറിനുള്ള പുരസ്‌കാരം സ്വീകരിക്കുകയായിരുന്നു അന്‍വര്‍ അലി. പ്രധാന സിനിമാ പ്രവര്‍ത്തകരും സംവിധായകരും നിര്‍മ്മാതാക്കളും ഉള്‍പ്പെടുന്ന സദസായതിനാലാണ് ഇക്കാര്യം പറയുന്നതെന്നും അന്‍വര്‍ അലി.

കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയിലെ ചെരാതുകള്‍ എന്ന് തുടങ്ങുന്ന ഗാനത്തിനാണ് അവാര്‍ഡ്. അന്‍വര്‍ അലിക്കൊപ്പം സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമും ഗായിക സിതാരയും പുരസ്‌കാരം ഏറ്റുവാങ്ങി.

Related Stories

No stories found.
logo
The Cue
www.thecue.in