ഇസ്ലാമില്‍ സംഗീതം ഹറാം, അള്ളാഹുവിനെ അനുസരിച്ച് സംഗീത ജീവിതം ഉപേക്ഷിക്കുന്നുവെന്ന് റാപ്പര്‍ റുഹാന്‍ അര്‍ഷാദ്

ഇസ്ലാമില്‍ സംഗീതം ഹറാം, അള്ളാഹുവിനെ അനുസരിച്ച് സംഗീത ജീവിതം ഉപേക്ഷിക്കുന്നുവെന്ന് റാപ്പര്‍ റുഹാന്‍ അര്‍ഷാദ്

സംഗീത ജീവിതം അവസാനിപ്പിക്കുന്നുവെന്ന് മിയാ ഭായ് എന്ന റാപ്പര്‍ സോങ്ങിലൂടെ പ്രശസ്തനായ ഹൈദരാബാദ് റാപ്പര്‍ റുഹാന്‍ അര്‍ഷാദ്. ഇസ്ലാം മതത്തില്‍ സംഗീതം ഹറാമാണെന്ന് താന്‍ തിരിച്ചറിഞ്ഞതിനാലാണ് സംഗീത ജീവിതം ഉപേക്ഷിക്കുന്നതെന്നാണ് റുഹാന്‍ അര്‍ഷാദ് പറഞ്ഞത്.

താനെടുത്ത തീരുമാനത്തില്‍ പൂര്‍ണമായും സന്തോഷവാനാണെന്നും ഇക്കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കാന്‍ ഇല്ലെന്നും റുഹാന്‍ പറഞ്ഞു.

'സംഗീത മേഖലയില്‍ നിന്നും പൂര്‍ണമായും ഞാന്‍ വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചു. ഇനി സംഗീത ആല്‍ബങ്ങളോ, സംഗീതവുമായി ബന്ധപ്പെട്ട ഒന്നും തന്നെ ഇനി ചെയ്യില്ല,' റുഹാന്‍ പറഞ്ഞു.

സംഗീതം കൊണ്ട് മാത്രമാണ് തനിക്ക് ജീവിതത്തില്‍ ഉയര്‍ന്ന പദവിയിലെത്താന്‍ കഴിഞ്ഞത്. എന്നാല്‍ അള്ളാഹു പറയുന്നത് കേള്‍ക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നത്. കരിയര്‍ ഉപേക്ഷിക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ലെന്നും റുഹാന്‍ പറഞ്ഞു.

തന്റെ തീരുമാനത്തില്‍ തന്നെ പിന്തുണയ്ക്കണമെന്നും റുഹാന്‍ ആരാധകരോട് പറഞ്ഞു. 2019 ല്‍ പുറത്തിറക്കിയ മിയ ഭായ് എന്ന റാപ് സോംഗിലൂടെയാണ് റുഹാന്‍ അര്‍ഷാദ് പ്രശ്സ്തി നേടുന്നത്. 500 മില്യണ്‍ പേരാണ് മിയ ബായ് യൂട്യൂബില്‍ കണ്ടത്.

Related Stories

No stories found.
logo
The Cue
www.thecue.in