പത്താം നാള്‍ 58 കോടി, മമ്മൂട്ടിയുടെ മധുരരാജാ കളക്ഷന്‍ പുറത്തുവിട്ട് നിര്‍മ്മാതാവ്

പത്താം നാള്‍ 58 കോടി, മമ്മൂട്ടിയുടെ മധുരരാജാ കളക്ഷന്‍ പുറത്തുവിട്ട് നിര്‍മ്മാതാവ്

പത്ത് ദിവസം കൊണ്ടാണ് മധുരരാജ അമ്പത് കോടി പിന്നിട്ടത്.

അവധിക്കാല റിലീസ് ചിത്രമായ മമ്മൂട്ടിയുടെ മധുരരാജ ആഗോള ബോക്‌സ് ഓഫീസില്‍ 58 കോടി കളക്ഷന്‍ നേടിയതായി നിര്‍മ്മാതാവ് നെല്‍സണ്‍ ഐപ്പ്. പത്ത് ദിവസം കൊണ്ടാണ് മധുരരാജ അമ്പത് കോടി പിന്നിട്ടത്.

ഏപ്രില്‍ 12നാണ് മധുരരാജ റിലീസ് ചെയ്തത്. 27 കോടി രൂപാ ബജറ്റിലാണ് സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കിയതെന്ന് നിര്‍മ്മാതാവ് നെല്‍സണ്‍ ഐപ്പ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. 2010ല്‍ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് സിനിമ പോക്കിരിരാജയുടെ തുടര്‍ച്ചയാണ് മധുരരാജ. വൈശാഖാണ് സംവിധായകന്‍. പോക്കിരിരാജയുടെ രചയിതാക്കള്‍ സിബി കെ തോമസ് ഉദയകൃഷ്ണ കൂട്ടുകെട്ട് ആയിരുന്നു. ഉദയകൃഷ്ണയാണ് മധുരരാജയുടെ രചയിതാവ്. തമിഴ് നടന്‍ ജയ്, നരേന്‍, ജഗപതി ബാബു, അനുശ്രീ, നെടുമുടി വേണു,സുരാജ് വെഞ്ഞാറമ്മൂട്, അന്ന രേഷ്മാ രാജന്‍, മഹിമാ നമ്പ്യാര്‍ എന്നിവരാണ് സിനിമയിലെ താരങ്ങള്‍.

ബോളിവുഡ് താരം സണ്ണി ലിയോണി ഐറ്റം ഡാന്‍സുമായി ചിത്രത്തില്‍ ഉണ്ടായിരുന്നു. പീറ്റര്‍ ഹെയ്ന്‍ ആക്ഷന്‍ കൊറിയോഗ്രഫിയും ഷാജി ക്യാമറയും ഗോപിസുന്ദര്‍ സംഗീതസംവിധാനവും നിര്‍വഹിച്ച സിനിമ വിതരണം ചെയ്തത് ഉദയകൃഷ്ണയുടെ നേതൃത്വത്തിലുള്ള യു കെ സ്റ്റുഡിയോസ് ആണ്. മലയാളത്തിലെ ആദ്യ നൂറ് കോടി ക്ലബ്ല് ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്ത സിനിമയുമാണ് മധുരരാജ.

Madhuraraja official page

പാലാ മഹാറാണി തിയറ്ററില്‍ കഴിഞ്ഞ ദിവസം മധുരരാജയുടെ വിജയാഘോഷം നടന്നിരുന്നു. മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ ആയിരുന്നു ആഘോഷം. വൈശാഖ് ഉദയകൃഷ്ണ എന്നിവരും തിയറ്ററില്‍ നടന്ന ആഘോഷചടങ്ങിന് എത്തിയിരുന്നു.

Madhuraraja official page

Related Stories

No stories found.
logo
The Cue
www.thecue.in