രതീഷ് വേഗ തിരക്കഥാകൃത്ത്, ജയസൂര്യയുടെ തൃശൂര്‍ പൂരം

രതീഷ് വേഗ തിരക്കഥാകൃത്ത്, ജയസൂര്യയുടെ തൃശൂര്‍ പൂരം

Published on

സംഗീത സംവിധായകന്‍ രതീഷ് വേഗ തിരക്കഥകൃത്താകുന്നു. നവാഗതനായ രതീഷ് മോഹന്‍ സംവിധാനം ചെയ്യുന്ന തൃശൂര്‍ പൂരം എന്ന ചിത്രം തൃശൂര്‍ പൂരം നടക്കുന്ന ദിവസം അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു. പ്രകാശ് വേലായുധന്‍ ക്യാമറയും രതീഷ് വേഗ സംഗീതവും ദീപു ജോസഫ് എഡിറ്റിംഗും നിര്‍വഹിക്കുന്നു

ആട് സെക്കന്‍ഡിന് ശേഷം ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ ജയസൂര്യ അഭിനയിക്കുന്ന ചിത്രവുമാണ് തൃശൂര്‍ പൂരം. വിജയ് ബാബുവാണ് നിര്‍മ്മാണം. കെ അമ്പാടിയാണ് ക്രിയേറ്റിവ് ഡയറക്ടര്‍.

പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ത്രില്ലറില്‍ അഭിനയിക്കുകയാണ് ജയസൂര്യ ഇപ്പോള്‍. പ്രജേഷ് സെന്‍ ക്യാപ്ടന് ശേഷം ഒരുക്കുന്ന വെള്ളം എന്ന സിനിമയും ജയസൂര്യയുടേതായി ഒരുങ്ങുന്നുണ്ട്. ഈ ചിത്രങ്ങള്‍ക്ക് ശേഷമാണ് തൃശൂര്‍ പൂരം. തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തിന്റെ പശ്ചാത്തലത്തിലുള്ള മാസ് എന്റര്‍ടെയിനര്‍ ആയിരിക്കും ചിത്രമെന്നാണ് സൂചന.

logo
The Cue
www.thecue.in