

ഇൻട്രോവേർട്ടുകളായ, Shy ആയ സാധാരണക്കാരായ കഥാപാത്രങ്ങളായിരുന്നു ഗിരീഷ് എ.ഡി സിനിമകളുടെ ഇത് വരെയുമുള്ള പ്രൊട്ടഗോണിസ്റ്റുകൾ. എന്നാൽ വില്ലൻമാരോ? നിവിൻ പോളി - മമിതാ ബൈജു കോമ്പോയിൽ ഗിരിഷ് എഡി യുടെ പുതിയ സിനിമ വരുമ്പോൾ അയാളുടെ സൂപ്പർ ഹിറ്റ് സിനിമകളിലെ വില്ലൻമാരെ കുറിച്ചൊന്ന് ഓർത്ത് നോക്കിയാലൊ ? Gen Z സമരങ്ങളുടെ പുതിയ കാലത്ത് ആ വില്ലൻമാരൊക്കെ വിദ്യാർത്ഥികളുടെ തോട്ട് പ്രൊസസ്സിനെ എങ്ങനെ ഇൻഫ്ലുവൻസ് ചെയുന്നുണ്ടാകും ?
രവി പത്മനാഭൻ
'ഞങ്ങൾ അസ്വസ്ഥരാണ് ' എന്നത് ഇന്നും പോപ്പുലറായ ഒരു മീമാണ്. ശ്രീധരൻ്റെ ഒന്നാം തിരുമുറിവിലെ അസ്വസ്ഥരായ പുതിയ തലമുറയുടെ കുട്ടി നേതാവ് ഇന്നും നമുക്ക് ഹ്യൂമർ ജനറേറ്റ് ചെയ്യാൻ പറ്റിയ മെറ്റീരിയലാണ്. കുട്ടികൾക്കെന്ത് പ്രശ്നമുണ്ടാകാനാണ് എന്ന നമ്മുടെ തോന്നലാണ് ആ ചിരിക്ക് കാരണം. എന്നാൽ ഗിരീഷ് എഡി യുടെ 'തണ്ണീർ മത്തൻ ദിനങ്ങൾ' കുട്ടികളുടെ പ്രശ്നങ്ങളെ സീരിയസ്സായാണ് അഡ്രസ്സ് ചെയ്തത്. അവരുടെ വീട്, പാരൻ്റിങ്ങ്, സ്കൂൾ ജീവിതം, റിലേഷൻഷിപ്പ് ഇഷ്യൂസ് എല്ലാം അവരുടെ ഭാഗത്ത് നിന്നാണ് സിനിമ കണ്ടത്. മുതിർന്നവരുടെ 'കുട്ടികളെ നന്നാക്കൽ' ആയിരുന്നില്ല, അൺഅപ്പോളജറ്റിക്കായി കൗമാരക്കാരുടെ സിനിമ ആയിരുന്നു തണ്ണീർ മത്തൻ ദിനങ്ങൾ.
ജെയ്സൻ എന്ന പ്രൊട്ടഗോണിസ്റ്റും അങ്ങനെ എല്ലായിടത്തും പെർഫോം ചെയ്യുന്ന ആളൊന്നുമല്ല. പഠിക്കാൻ ബിലോ ആവറേജ് ആയ, ഇൻട്രോവർട്ടായ, ലുക്കിൻ്റെ കാര്യത്തിലടക്കം ധാരാളം ഇൻസെക്യൂരിറ്റീസ് ഉള്ള ഒരു പയ്യൻ. ക്രിക്കറ്റ് കളിക്കുമ്പോൾ മാത്രമാണ് ജെയ്സൻ എന്തെങ്കിലുമൊക്കെ ചെയ്യാൻ പറ്റുന്നത്. അങ്ങനെ ഒരു കുട്ടിയുടെ ജീവിതത്തിലേക്കാണ് രവി പത്മനാഭൻ എന്ന മലയാളം സാറുടെ വരവ്. കുറച്ച് കാലം മുമ്പ് വരെ ഇറങ്ങിയ മലയാള സിനിമകളുടെ ഏസ്തെറ്റിക്സ് വച്ച് ഒരു ഹീറോ മെറ്റീരിയലാണ് രവി പത്മനാഭൻ. എറണാകുളത്തെ തൃപ്പൂണിത്തുറയിൽ വീടുള്ള, കുർത്ത ഇടുന്ന, ഈണത്തിൽ കവിത ചൊല്ലുന്ന, ഫിലോസഫി പറയുന്ന എലീറ്റും സോഫ്റ്റുമായ ഒരു ടീച്ചർ. ക്ലാസ്സ് മുഴുവൻ അയാളുടെ ഫാൻസ് ആകുന്നു. പ്രിൻസിപ്പൽ തന്നെ അയാളിൽ ഫ്ലാറ്റ് ആകുന്നു. കുട്ടികളെ അടിച്ചല്ല പഠിപ്പിക്കേണ്ടത് എന്ന് ലെക്ച്ചർ ചെയ്യുന്ന, സ്കൂളിൻ്റെ 100 ശതമാനം വിജയത്തിനായി ഹാർഡ് വർക്ക് ചെയ്യുന്ന, സൂര്യന് കീഴിലുള്ള എന്തിനെ പറ്റിയും സംസാരിക്കാൻ കഴിവുള്ള ഒരാൾ. അയാളെ കുറിച്ചുള്ള ജയ്സൻ്റെ ഒരു സംശയവും കൂട്ടുകാർക്ക് പോലും ദഹിക്കുന്നില്ല. അവരാ ക്യൂറേറ്റഡ് ഓറയിൽ മയങ്ങി പോകുന്നു.
'വ്യാജ അധ്യാപകൻ' എന്ന സിനിമാറ്റിക് ട്വിസ്റ്റ് ഉണ്ടായില്ലെങ്കിലും വളരെ പ്രോബ്ലമാറ്റിക്കായ ഒരു ക്യാരക്ടറാണ് രവി പത്മനാഭൻ. പിടിക്കപ്പെടുന്നതിന് മുമ്പ് അയാൾ ജയ്സനോട് പറയുന്നത് ശ്രദ്ധിച്ചാൽ അത് മനസ്സിലാകും. അയാളെ എല്ലാവരും ബഹുമാനിക്കുന്നു, ആരാധിക്കുന്നു. ജയ്സൻ മാത്രം ആ ഓറയെ വെല്ല് വിളിക്കുന്നു. അതാണ് അയാൾക്ക് ജയ്സനോടുള്ള പ്രശ്നം. എല്ലായിടത്ത് നിന്നും വാലിഡേഷൻ വേണ്ട, വളരെ പെർഫോമേറ്റീവും ഡ്രാമാറ്റിക്കുമായ ഒരു കാരക്ടറാണ് രവി. മറ്റ് ക്ലാസ്സിൽ വരെ ചെന്ന് ഇടപെടുന്ന, സ്മോക്ക് ചെയ്ത കുട്ടികളെ രക്ഷിക്കുന്ന, ടൂറിന് കുട്ടികൾ ആഗ്രഹിച്ച് കൂട്ടി കൊണ്ട് പോകുന്നയാൾ. എല്ലാം അയാൾ ചെയ്യുന്നത് കംപ്ലീറ്റ് കൺട്രോളിന് വേണ്ടിയാണ്. അയാളുടെ കൺട്രോളിനെ മൈൻഡ് ചെയ്യാത്ത ജയ്സൻ ഒരു ത്രെറ്റ് ആണ്. അത് കൊണ്ട് ജയ്സനെ ഒറ്റപ്പെടുത്താൻ അയാൾ മറ്റുള്ളവരെ മാനിപ്പുലേറ്റ് ചെയ്ത് കൊണ്ടിരിക്കുന്നു. കളി തോറ്റതിന്, സ്കൂളിൻ്റെ നഷ്ടപ്പെട്ട് പോയേക്കാവുന്ന 100 ശതമാനം വിജയത്തിന് എല്ലാം കാരണം ജയ്സനെ ആക്കുന്നു. അവൻ്റെ പ്രണയം അറിഞ്ഞത് അയാൾക്ക് ഒരു ഹൈ തന്നെ കൊടുക്കുന്നുണ്ട്. തൻ്റെ ശത്രുവിനെ അയാൾക്ക് ഫിനീഷ് ചെയ്യാൻ ഒരവസരം കിട്ടിയിരിക്കുന്നു.
നമ്മുടെ എല്ലാ സ്പെയ്സുകളിലും ഇങ്ങനെ പെർഫോം ചെയ്യാൻ മാത്രം കൊതിക്കുന്ന, മാനിപ്പുലേറ്റർസും ടോക്സിക്കും ഇൻസെക്യുറും ആയ ക്യാരക്ടേർസ് ഉണ്ട്. അവർ അധ്യാപനം പോലുള്ള പൊസിഷൻ ഓഫ് പവർ ഹോൾഡ് ചെയ്യുമ്പോൾ റിസ്ക് കൂടുതലാണ്. ഒരു പോപ്പുലർ സിനിമയിൽ അത് അഡ്രസ്സ് ചെയ്തതാണ് ഗിരീഷ് എ.ഡി ബ്രില്യൻസ്. ടീച്ചർ -സ്റ്റുഡൻ്റ് റിലേഷൻഷിപ്പിലെ പവർ ഡൈനാമിക്സ് വിശദീകരിക്കാൻ ഇതിലും നല്ല റെഫറൻസ് പോയിൻ്റ് ഇല്ല.
അജിത്ത് മേനോനും അരുൺ സാറും
ശരണ്യയുടെ ഏറ്റവും മോശം ഫേസിലാണ് 'സൂപ്പർ ശരണ്യ' തുടങ്ങുന്നത്. ചെയ്യുന്നത് എല്ലാം തെറ്റി പോകുന്ന അവസ്ഥ. ഹോസ്റ്റലിൽ റാഗിങ്ങ്, അത് പേടിച്ച് വീട്ടിൽ പോയാൽ ഉപദേശങ്ങൾ മാത്രം. ബസ്സിൽ കയറിയാൽ സീറ്റ് തലയിൽ ഇടിക്കും, സ്കൂട്ടർ ഓടിച്ചാൽ മറിഞ്ഞ് വീഴും. ശരണ്യ, തണ്ണീർ മത്തനിലെ ജയ്സൻ്റെ ഫീമെയിൽ വെർഷൻ ആണെന്ന് തോന്നാം. അതാണ് കാര്യങ്ങൾ കൂടുതൽ കോംപ്ലിക്കേറ്റഡ് ആക്കുന്നത്. ജെൻഡർ മാറുമ്പോൾ കഥ മാറും. വാഴ 3, പെൺകുട്ടികളുടെ കഥ ആണെന്ന് പറയുമ്പോൾ സഹിക്കാനാവാത്ത ഫ്രാജൈൽ മെയിൽ ഈഗോ ഉള്ള നാട്ടിൽ പ്രത്യേകിച്ചും,ഏറെ ദു:ഖങ്ങളുണ്ടെങ്കിലും രണ്ട് ദു:ഖങ്ങളാണ് ശരണ്യയുടെ പ്രധാന പ്രശ്നങ്ങൾ. ഒന്നാമത് സീനിയറായ അജിത്ത് മേനോൻ ആണ്.
കബീർ സിങ്ങ് / അർജുൻ റെഡ്ഡി സ്പൂഫായ ഒരു രൂപം. അജിത്ത് മേനോൻ കോളേജിലെ ചോദ്യം ചെയ്യാനാവാത്ത രാജാവാണ്. അയാൾ ഒരു പെൺകുട്ടിയെ ഇഷ്ടപ്പെടുന്നത് പെൺകുട്ടികളുടെ പ്രിവിലേജായി കണക്കാക്കപ്പെടുന്നു. അയാളെ തിരിച്ച് ഇഷ്ടപ്പെടാതിരിക്കാനുള്ള ഒപ്ഷനൊന്നുമില്ല. മറ്റൊരു പെൺകുട്ടിയിലും സ്പാർക്ക് തോന്നാത്ത അയാൾ ശരണ്യയെ ചൂസ് ചെയ്യുന്നു. പിന്നെ ശരണ്യയെ അയാൾ own ചെയ്യുകയാണ്. പ്രപ്പോസൽ ഒക്കെ ആലോചിക്കാനുള്ള സമയം കൊടുക്കൽ മാത്രമാണ്. ശരണ്യ എപ്പോഴും അയാളുടെ സമ്പൂർണ നിരീക്ഷണത്തിലായിരിക്കും. സീനിയർ എന്നതിൻ്റെയും മസിൽ പവറിൻ്റെയും അധികാരം ഉപയോഗിച്ച് അയാൾ ശരണ്യയെ ഭരിച്ച് കൊണ്ടിരിക്കുന്നു.
ശരണ്യയുടെ രണ്ടാമത്തെ പ്രശ്നം അരുൺ സാറാണ്. അജിത്ത് മേനോനെ പോലെ ക്ലാസിക് വില്ലൻ ട്രെയ്റ്റുകളുള്ള ഒരാൾ അല്ല ശരണ്യയുടെ അധ്യാപകനായ അരുൺ സർ. അയാൾക്ക് ശരണ്യയെ ഇഷ്ടമാണ്. കല്യാണം കഴിക്കണമെന്നുണ്ട്. ആദ്യമൊക്കെ ഇൻഡയറക്ടായി ഇഷ്ടം സൂചിപ്പിക്കും, ഫീഡ് ബാക്ക് ചോദിക്കും, ലവ് ലെറ്റർ വരെ കൊടുക്കും. പക്ഷെ പ്രശ്നം അയാൾ ശരണ്യയുടെ അധ്യാപകനാണ് എന്നതാണ്. തന്നെ റിജക്ട് ചെയ്തതിന് അവളെ തോൽപ്പിച്ചാണ് അയാൾ പകരം വീട്ടുന്നത്. ഇനിയും തോൽപ്പിക്കും എന്ന് വെല്ലുവിളിക്കുന്നു, പ്രണയം വീട്ടിൽ പറയും എന്ന് പറഞ്ഞ് പേടിപ്പിക്കുന്നു. ഇവിടെ രവി പത്മനാഭൻ - ജെയ്സൻ റിലേഷൻഷിപ്പ് പോലെ ടീച്ചർ -സ്റ്റുഡൻറ് ബന്ധം തന്നെ ആണുള്ളതെങ്കിലും ശരണ്യയുടെ ഫീമെയിൽ ജെൻഡർ അവൾക്ക് കൂടുതൽ ഭാരമാകുന്നു. തന്നെ അരുൺ സാർ തോൽപ്പിച്ചതാണെന്ന് അവൾ അച്ഛനോട് കരഞ്ഞ് പറയുന്നുണ്ട്. അതിനുള്ള കാരണം അച്ഛന് മനസ്സിലാകില്ലെന്നും അവൾ പറയുന്നു. അതാണ് പ്രശ്നം. ടീച്ചർ- സ്റ്റുഡൻ്റ് ബന്ധത്തിലെ പവർ എന്നത് ഫിമെയിൽ ജെൻഡറോട് കൂടുതൽ അൺഫെയർ ആകാം. അത് പുരുഷന്മാർക്ക് മനസ്സിലായെന്ന് വരില്ല.
ആദി
തണ്ണീർ മത്തൻ ദിനങ്ങളിൽ സ്കൂളും സൂപ്പർ ശരണ്യയിൽ കോളേജുമാണ് പ്രിമൈസ് എങ്കിൽ പ്രേമലു പ്ലേസ് ചെയ്തിരിക്കുന്നത് വർക്ക് സ്പെയ്സിലും വർക്ക് ചെയ്യേണ്ട ഏജിലുമാണ്. അതാണ് സച്ചിൻ്റെ ക്രൈസിസും. അയാൾ കരിയർ കൊണ്ടും റിലേഷൻഷിപ്പ് സ്റ്റാറ്റസ് കൊണ്ടും പത്താം ക്ലാസ്സ് കഴിഞ്ഞ സ്ഥലത്ത് തന്നെ നിൽക്കുകയാണ്. അച്ഛനും അമ്മയും പരസ്പരം സംസാരിക്കാത്ത ഒരു ഡിസ്ഫംഗ്ഷണൽ ഫാമിലി. അങ്ങനെ നാട്ടിലും വീട്ടിലും ഒരു സമാധാനവും കിട്ടാത്തത് കൊണ്ട് കൂടിയാണ് അയാൾ ഹൈദരാബാദിലേക്ക് ലിറ്ററലി 'നാട് വിടുന്നത്'.
അവിടെ നീനുവിനോട് ക്രഷ് തോന്നുകയും അവിടെ നിൽക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു. അപ്പോഴും പിറ്റേ ദിവസത്തേക്ക് പോലും പ്ലാൻ ഇല്ലാത്ത ഒരു ലൂസർ ആണെന്ന് അയാളെ ആളുകൾ ഓർമിപ്പിച്ച് കൊണ്ടുമിരിക്കുന്നു.
സച്ചിൻ്റെ ക്യാരക്ടറുടെ നേരെ ഓപ്പോസിറ്റാണ് ആദി. അയാൾ റിച്ചാണ്. ബോംബേയിൽ വളർന്ന മലയാളി കുടുംബം. ഇപ്പൊൾ സീനിയർ ഡവലപ്പർ. കൃഷിയും ഫാമിലി കണക്ഷൻസും വേറെ. നീനുവിൻ്റെ ക്രൈറ്റീരിയ ആയ മെച്വറും ആണ്, സെറ്റിൽഡുമാണ്. എങ്കിലും നീനുവിന് ആദിയോട് ക്രഷ് പോലും തോന്നുന്നില്ല. അവിടാണ് ആ ക്യാരക്ടറുടെ റൈറ്റിങ്ങിലെ ഗിരീഷ് എ.ഡി ടച്ച്. വളരെ സക്സസ്ഫുൾ ആണെങ്കിലും വർക്ക് സ്പെയ്സിലെ ഒരു രവി പത്മനാഭൻ തന്നെ ആണ് ആദിയും. വളരെ ഫ്രാജൈൽ ഈഗോയുള്ള, എല്ലാത്തിനും ഇൻസെക്യുർ ആയ, കൺട്രോളിങ്ങ് ആയ ആൾ. ട്രിപ്പ് ലീഡർ എന്നത് വരെ ഒരു പോസ്റ്റാക്കി മാറ്റുന്നത്രയും ചീപ്പ്. അയാളുടെ ബിൽഡ് അപ്പിനെ തകർക്കാൻ കെൽപ്പുള്ള സച്ചിൻ - അമൽ ഡേവിസിനെ അയാൾ ഭയക്കുന്നു. കുറ്റവാളികളെ പോലെ ട്രീറ്റ് ചെയ്യുന്നു.എല്ലാ സ്ഥലത്ത് നിന്നും മാറ്റി നിർത്താൻ നോക്കുന്നു. അയാൾക്ക് കിട്ടാത്ത അറ്റൻഷന് പക വീട്ടുന്നു. എന്നിട്ടും അജിത്ത് മേനോനെ പോലെ തന്നെ നീനു റിജക്ട് ചെയ്യില്ലെന്നുറച്ച് വിശ്വസിക്കുന്നു. ഒടുവിൽ സച്ചിൻ്റെയും അമൽ ഡേവിസിൻ്റെയും നാവിൻ്റെ ബലത്തിൽ നിന്നുരുകുന്നു.
കെയറിങ്ങായി തോന്നുമെങ്കിലും നീനുവിനോടുള്ള ആദിയുടെ തുടക്കം മുതൽ ഉള്ള അപ്രോച്ച് കൺട്രോളിങ്ങായുള്ളതാണ്. ലൈവ് ലൊക്കേഷൻ വരെ ചോദിക്കുന്ന തരം കൺട്രോൾ. ഒരു ഫേസിൽ അത് എക്സ്പ്ലിസിറ്റ് ആകുന്നു. ഓഫീസിലെ പവർ ഹൈറാർക്കി ഉപയോഗിച്ച് തന്നെ അവളെ ഉപദ്രവിക്കുന്നു. ഇവിടെ, സ്റ്റുഡൻ്റ് -ടീച്ചർ, സീനിയർ - ജൂനിയർ റിലേഷൻഷിപ്പ് പോലെ ഓഫീസിലെ പൊസിഷൻ ഓഫ് പവറും ഒരു ടൂൾ ആകുന്നു. അത് ടോക്സിക്കും നാർസിസ്റ്റുമായ ഒരാളുടെ കയ്യിൽ കിട്ടിയാൽ അപകടകരമായ ഒരു കോമ്പോ ആണെന്ന് ഗിരീഷ് എ.ഡി കാണിച്ച് തരുന്നു.
Gen Z സമരങ്ങൾ - ആൻ്റി ടോക്സിക്ക്
ഇവിടെ സൂചിപ്പിച്ച ഗിരീഷ് എ.ഡി സിനിമകളിലെ ടെൻസ്ഡ് ആയ മൂന്ന് സീനുകൾ പറയാം. രവി പത്മനാഭൻ പ്രണയം പിടിക്കുന്നു, അജിത്ത് മേനോൻ / അരുൺ സർ റിജക്ഷനുകൾ മനസ്സിലാക്കുന്നു, ആദി അറ്റൻഷൻ കിട്ടാത്തതിന് ശേഷം വർക് സ്പെയ്സ് എൻവയോൺമെൻറ് ഹോസ്റ്റൈൽ ആക്കുന്നു. എല്ലാം പവർ കറപ്റ്റഡ് ആകുന്ന മൊമൻ്റുകളാണ്. ഇത് പവർ പ്രവർത്തിക്കുന്ന എല്ലാ റിലേഷൻഷിപ്പിലും സംഭവിക്കാം. ഏത് സ്പെയ്സിലും സംഭവിക്കാം. ഇത് മനുഷ്യ ചരിത്രത്തിൽ തന്നെ Gen Z അല്ലാതെ ഇത്രയും മനസ്സിലാക്കിയ തലമുറ ഉണ്ടൊ എന്നത് സംശയമാണ്. മുമ്പ്,ഡീപ്പ്ലി പൊളിറ്റിക്കൽ ഗ്രൂപ്പുകൾ വരെ ഹൈറാർക്കിക്കൽ ആയ ഒരു പൊളിറ്റിക്കൽ ഓർഗനൈസേഷനിൽ ചെന്ന് അഭയം തേടുന്നത് കാണാം.
ഒടുവിൽ പവർ സെൻ്റർ കോംപ്രമൈസ്ഡ് ആയാൽ നിശബ്ദരാകേണ്ടി വരും. ഇത് പവറിനെ പൊളിറ്റിക്കൽ പവർ ആയി മാത്രം മനസ്സിലാക്കുന്നതിൻ്റെ ലിമിറ്റേഷൻ ആണ്. നമ്മുടെ പേഴ്സണൽ സ്പെയ്സിലടക്കം പ്രവർത്തിക്കുന്ന കൺട്രോളിങ്ങായ പവറിനെ ആണ് Gen Z 'ടോക്സിക്ക് ' എന്ന് വിളിക്കുന്നത്. അവർ ചിലപ്പൊൾ റെസ്ട്രിക്ഷൻ പ്രൊട്ടക്ഷൻ ആയും വരുമെന്ന് മനസ്സിലാക്കുന്നു. അത് അവരെ വളരാൻ അനുവദിക്കില്ല എന്ന് മനസ്സിലാക്കുന്നു. ഉപേക്ഷിച്ച് പോകുന്നു. ഈ അവയർനെസ്സിനെ ബലപെടുത്തുന്നുണ്ട് ഗിരീഷ് എ.ഡി യു ടെ സിനിമകൾ. രവി പത്മനാഭനെയും അജിത്ത് മേനോനെയും ആദിയെയും വില്ലൻമാരായി കണ്ട് വളർന്ന കുട്ടികൾ തീർച്ചയായും കൂടുതൽ ഈക്വൽ ആയ സ്പെയ്സുകളുണ്ടാക്കും.