ഷൈന്‍ ചേട്ടനൊപ്പം ഇരുന്നപ്പോള്‍ തോന്നിയ ഐഡിയ, 'വിചിത്രം'വര്‍ക്കിംഗ് ടൈറ്റിലായിരുന്നുവെന്ന് തിരക്കഥാകൃത്ത് നിഖില്‍ രവീന്ദ്രന്‍

ഷൈന്‍ ചേട്ടനൊപ്പം ഇരുന്നപ്പോള്‍ തോന്നിയ ഐഡിയ,  'വിചിത്രം'വര്‍ക്കിംഗ് ടൈറ്റിലായിരുന്നുവെന്ന് തിരക്കഥാകൃത്ത് നിഖില്‍ രവീന്ദ്രന്‍

അച്ചു വിജയന്റെ സംവിധാനത്തില്‍ ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് വിചിത്രം. ഒരു കുടുംബത്തില്‍ നിന്ന് തുടങ്ങി ചെറിയ നിഗൂഢതകളും ഹൊറര്‍ എലമെന്റ്‌സും ഉള്‍പ്പെടുന്നതായിരിക്കും സിനിമയെന്നാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നത്. നിഖില്‍ രവീന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വിചിത്രം എന്ന പേരും, അത്ര പിടികൊടുക്കാതിരുന്ന ടൈറ്റിലുകളും പ്രേക്ഷകരില്‍ ഒരു കൗതുകമുണ്ടാക്കിയിരുന്നു. വിചിത്രം എന്ന പേര് സിനിമയുടെ വര്‍ക്ക് ടൈറ്റില്‍ ആയിരുന്നുവെന്നും ,പിന്നീടാണ് അത് സിനിമയുടെ പേര് ആയതെന്നും സിനിമയുടെ തിരക്കഥാകൃത്ത് നിഖില്‍ ദ ക്യുവിനോട് പറഞ്ഞു.

വിചിത്രം വര്‍ക്കിങ് ടൈറ്റില്‍

വിചിത്രമായ ഒരു കഥയാണ്‌ സിനിമയില്‍ പറയുന്നത്‌.. അതുകൊണ്ട് ആണ് വിചിത്രം എന്ന പേര് കൊടുത്തത്. ശരിക്കും വിചിത്രം എന്ന പേര് ഒരു വര്‍ക്കിംഗ് ടൈറ്റില്‍ മാത്രമായിരുന്നു. പിന്നീട് അത് വര്‍ക്ക് ആകും എന്ന് തോന്നിയപ്പോഴാണ് ആ പേരുമായി മുന്നോട്ട് പോയത്.

ഷൈന്‍ ചേട്ടനോടൊപ്പം ഇരിക്കുമ്പോള്‍ തോന്നിയ ഐഡിയ

ഞാനും ഷൈന്‍ ചേട്ടനും കൂടെ ഒന്നിച്ച് ഇരിക്കുമ്പോള്‍ തോന്നിയ ഒരു ഐഡിയ ആയിരുന്നു വിചിത്രത്തിന്റെത്. അമ്മയും 5 മക്കളും ഉള്ള കുടുംബം സാധാരണ കാര്യമാണ്. ഒരു പക്ഷേ, ഇന്നത്തെ സമയത്ത് അങ്ങനെയൊരു കാര്യം സംഭവിക്കില്ല. എന്നാല്‍ പോലും അത് നടക്കാവുന്നതാണ്. പക്ഷേ, ആ കുടുംബവുമായി ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങളില്‍ വിചിത്രമായ ചില എലമെന്റ്സ് ഉണ്ട്. ആ എലമെന്റ്സില്‍ നിന്നാണ് സിനിമ വര്‍ക്ക് ചെയ്ത് എടുത്തിരിക്കുന്നത്.

സിനിമ ഓണ്‍ ആകുന്നത്

ഇങ്ങനെ ഒരു ഐഡിയ ഉണ്ടായി വന്നപ്പോള്‍ ഞങ്ങള്‍ അത് പ്രൊഡ്യൂസറായിട്ടുള്ള ജോയി സാറിനോട് പങ്കു വെച്ചിരുന്നു. അങ്ങനെയാണ് സിനിമ ഓണ്‍ ആകുന്നത്. അവിടെ നിന്നാണ് പിന്നീട് സിനിമയെ വര്‍ക്ക് ചെയ്ത് എടുത്തത്. പെട്ടെന്ന് ഉണ്ടായ ഒരു ഐഡിയ ആയിരുന്നു എല്ലാത്തിനും തുടക്കം. വളരെ കുറച്ചു സമയം കൊണ്ടാണ് സിനിമ യാഥാര്‍ത്ഥ്യമായി വരുന്നത്. സിമ്പോളിക്ക് ഇന്‍ഡിക്കേഷന്‍സ് കഥ പറയാനായി ഉപയോഗിച്ചിട്ടുണ്ട്. സിനിമയുടെ കഥ പറച്ചിലിന് അത് സഹായിച്ചിട്ടുണ്ടെന്നാണ് തോന്നുന്നത്.

പൊളിറ്റിക്കലി മൂവ് ചെയ്യണം എന്ന് കരുതുന്ന ആളല്ല. എന്റെ ആഗ്രഹം മേക്കിംഗാണ്.

സിനിമയില്‍ സാമൂഹ്യപ്രസക്തിയുള്ള ഒരു വിഷയം പറയുന്നുണ്ട്. ഞാന്‍ പൊളിറ്റിക്കലി മൂവ് ചെയ്യണം എന്ന് കരുതുന്ന ആളല്ല. എന്റെ ആഗ്രഹം മേക്കിംഗാണ്. കഥ പറയാനാണ് എനിക്കിഷ്ടം. ഇത്രയും പ്രധാനപ്പെട്ട ഒരു വിഷയം കൈകാര്യം ചെയ്യുമ്പോള്‍ ചിലപ്പോള്‍ തെറ്റ് വന്നോക്കാം. അങ്ങനെ സംഭവിക്കാതിരിക്കാനുള്ള ശ്രമം എടുത്തിട്ടുണ്ട്. കനിയെപ്പോലൊരു ആര്‍ട്ടിസ്റ്റിനെ അതിലേയ്ക്ക് കൊണ്ടുവന്നത് അത് കൊണ്ടാണ്. പ്രധാനപ്പെട്ട വിഷയങ്ങള്‍ സംസാരിക്കുമ്പോള്‍ അത് മനസ്സിലാക്കി പ്രതികരിക്കാന്‍ പറ്റുന്ന ഒരാളാണ് കനി. അതുകൊണ്ടാണ് കനിയെ സിനിമയിലേയ്ക്ക് കാസ്റ്റ് ചെയ്തത്.

എല്ലാവര്‍ക്കും അവരുടെതായ ഒരു സ്പേസ് സിനിമയില്‍ ഉണ്ടായിരുന്നു

സിനിമയുടെ തുടക്കം മുതല്‍ ഒടുക്കം വരെ എല്ലാംകൊണ്ടും ഞാനൊരു ഭാഗമായിരുന്നു. ഞാന്‍ മാത്രമല്ല സിനിമയിലെ മൊത്തം ആള്‍ക്കാര്‍ക്കും അഭിപ്രായം പറയാനുള്ള ഒരു സ്പേസ് സംവിധായകന്‍ കൊടുത്തിരുന്നു. സംവിധായകന്‍ എന്ന നിലയിലുള്ള ഡിസിഷന്‍ മേക്കിംഗ് പവര്‍ അച്ചുവിന് ഉള്ളപ്പോഴും എല്ലാവര്‍ക്കും അവരുടെതായ ഒരു സ്പേസ് സിനിമയില്‍ ഉണ്ടായിരുന്നു. ആര്‍ട്ടിസ്റ്റുകള്‍ എല്ലാവരും തന്നെ ആദ്യം മുതല്‍ സിനിമയ്ക്കൊപ്പെം ഉണ്ടായിരുന്നവരാണ്.

അര്‍ജുന്‍ ബാലകൃഷ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംവിധായകന്‍ അച്ചു വിജയന്‍ തന്നെയാണ് എഡിറ്റിംഗും നിര്‍വഹിക്കുന്നത്. സംഗീത സംവിധാനം - ജുബൈര്‍ മുഹമ്മദ് (സ്ട്രീറ്റ് അക്കാഡമിക്സ്), പശ്ചാത്തല സംഗീതം -ജുബൈര്‍ മുഹമ്മദ് , സൗണ്ട് ഡിസൈന്‍ ആന്റ് ഫൈന്‍ മിക്സ് - വിഷ്ണു ഗോവിന്ദ് , കലാ സംവിധാനം -സുബാഷ് കരുണ്‍ , പി .ആര്‍ .ഓ - ആതിര ദില്‍ജിത്ത്, സ്റ്റില്‍സ് -രോഹിത് കെ സുരേഷ് , വസ്ത്രാലങ്കാരം - ദിവ്യ ജോബി. വിതരണം- ജോയ് മൂവി പ്രൊഡക്ഷന്‍സ്. ഒക്ടോബര്‍ പതിനാലിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in